കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അങ്ങാടി മർച്ചന്റ്സ് ഗസ്റ്റ് ഹൗസിൽ മുൻ സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ അനുസ്മരണ സമ്മേളനം നടത്തി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.മേഖല പ്രസിഡന്റ് ഇ കെ സേവ്യർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്ൺ സിന്ധു ഗണേശൻ,കൗൺസിലർ എ ജി ജോർജ്,അജ്മൽ ചക്കുങ്ങൽ,ഇ എം ജോണി,ജോസ് വർഗീസ്,കെ കെ അശോകൻ,ഷമീർ മുഹമ്മദ്,ജിജി ഏളൂർ,ജെസ്സിമോൾ ജോസ് എന്നിവർ സംസാരിച്ചു.
