കുട്ടമ്പുഴ: എറണാകുളം എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെയാടിസ്ഥാനത്തിൽ കോതമംഗലം എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ്റീവ് ഓഫീസർ കെ ജി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടി പിണവൂർക്കൂടി കബനി യുവ പ്രവർത്തകരുടെ സഹായത്തോടെ പിണവൂർകുടി മുനിപ്പാറ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ വനാതിർത്തിയിൽ പാറക്കെട്ടുകൾക്കിടയിൽ ചാരയം വാറ്റുവാൻ പാകപ്പെടുത്തി പ്ലാസ്റ്റിക് ബാരലിൽ ഒളിപ്പിച്ച് വച്ചിരുന്ന 120 ലിറ്റർ വാഷ് കണ്ടെടുത്ത് കേസാക്കി. പിണവൂർക്കൂടി ഭാഗങ്ങളിൽ ആദിവാസി മേഖലകളിലും മറ്റും ചാരായം വാറ്റി വിൽപ്പന നടത്തുന്നതിനുള്ള വാഷ് പിടിച്ചെടുത്തത്.
പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുള്ളതിനാൽ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജിതമാക്കി. പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർമാരായ കെ. ജി ശ്രീകുമാർ ,എൻ. എ. മനോജ് ( എക്സൈസ് ഇന്റലിജൻസ് ആന്റ് ഇൻവെസ്റ്റിഗേഷൻ ബ്യുറോ, എറണാകുളം ) എ ഇ സിദ്ധിക്ക് സിവിൽ എക്സൈസ് ഓഫീസർമാരായ , സുനിൽ P S, ബേസിൽ കെ തോമസ്, എന്നിവരും ഉണ്ടായിരുന്നു.