Connect with us

Hi, what are you looking for?

NEWS

വാക്ക് പാലിച്ച് ഡീൻ കുര്യാക്കോസ് എം. പി:- ഉണ്ണിമായക്ക് വീടൊരുങ്ങി.

കോട്ടപ്പടി : ഉണ്ണിമായക്കും കുടുംബത്തിനും ഇനി സ്വസ്ഥമായിട്ട് ഉറങ്ങാം, ഇടുക്കി കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീട് ഇടുക്കി എം. പി ഡീൻ കുര്യായാക്കോസ് കൈമാറി. കോട്ടപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാലു മാസം കൊണ്ടാണ് വീടിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. കോൺഗ്രസ് പ്രവർത്തകനായ പരേതനായ കുമാരന്റെ വീട്ടിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായിട്ടുള്ള ടിവി കൈമാറുന്നതിന് വേണ്ടി എത്തിയപ്പോഴാണ് വീടിന്റെ ശോചനീയാവസ്ഥ എംപി നേരിട്ട് മനസ്സിലാക്കിയത്.

ഒരു വീട് നിർമ്മിച്ചു നൽകാമെന്ന് എം. പി ഉറപ്പു നൽകുകയായിരുന്നു. കുമാരൻ മരിച്ചു പോയതിനാൽ നിലവിൽ താമസിച്ചിരുന്ന സ്ഥലം ആയി ബന്ധപ്പെട്ട ചില തർക്കങ്ങൾ പരിഹരിച്ചതിന് ശേഷമാണ് വീടിന്റെ തറക്കല്ലിട്ടത്. വീടിരിക്കുന്ന സ്ഥലത്തിന്റെ തർക്കങ്ങൾ പരിഹരിക്കാൻ കാലതാമസം വന്നപ്പോൾ ഇടുക്കി എംപി വീട് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞു പറ്റിച്ചു എന്നും വ്യാജ വാർത്ത പരക്കുകയുണ്ടായി. വ്യാജ വാർത്ത പരത്തി വർക്കുള്ള മറുപടി കൂടിയാണ് ഉണ്ണിമായക്കുള്ള വീടെന്നു എംപി കൂട്ടിച്ചേർത്തു.

നിർമാണ കമ്മിറ്റി ചെയർമാൻ എം. കെ വേണു കോട്ടപ്പടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ കെ. കെ സുരേഷ്, കെപിസിസി നിർവാക സമിതി അംഗം പി പി ഉതുപ്പാൻ, ഡിസിസി ജനറൽ സെക്രട്ടറി അബു മൊയ്‌ദീൻ, കോണ്ഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ എം. എസ് എൽദോസ്ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എ.എം ബഷീർ യു.ഡി.എഫ് ജില്ലാ കൺവീനർ ഷെവ. ഷിബു തെക്കുംപുറം., ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ബെന്നി പോൾ, കെ കെ സജീവൻ, അനൂപ് കാസിം, വാർഡ് മെമ്പർ ഷൈമോൾ ബേബി, ലിജോ ജോണി, ജെറിൻ ബേബി, വാഹിദ് പാനിപ്ര എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം – കോട്ടപ്പടിയിൽ വീടിൻ്റ മുറ്റത്തു നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി.മൂന്നാംതോട്, അംഗൻവാടിക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് വിറകുകൾക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ ഉച്ചയോടെയാണ് വീട്ടുകാർ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ...

NEWS

കോട്ടപ്പടി : വടശ്ശേരി കവലയില്‍ സ്ഥാപിച്ച ബിജെപിയുടെ കൊടി സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് വടാശ്ശേരി കവലയില്‍ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ച് ചേറങ്ങനാല്‍ കവലയില്‍ പ്രതിഷേധ യോഗവും നടത്തി. ബിജെപി കോട്ടപ്പടി...

NEWS

കോട്ടപ്പടി: കോട്ടപ്പടി നോർത്ത് എൽപി സ്കൂളിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഓപ്പൺ എയർ സ്റ്റേഡിയം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ ആന കിണറ്റിൽ വീണതിനെ തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പേരിൽ കോട്ടപ്പടി പോലീസ് സ്റ്റേഷൻ എടുത്ത കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്ത്...

NEWS

കോതമംഗലം : ഇടുക്കി എംപി അഡ്വ.ഡീൻ കുര്യാക്കോസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ, വനംവകുപ്പിന്റെ അനാസ്ഥയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു. 2024 ഡിസംബർ 16-ന് കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് എന്ന...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം: എസ്എസ്എൽസി /പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളെയും, ഒന്നൊഴികെ മറ്റെല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെയും അനുമോദിക്കുന്ന...

NEWS

കോട്ടപ്പടി : ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചും,എറണാകുളം എംപ്ലോയബിലിറ്റി സെൻററും ചേർന്ന് കോട്ടപ്പടി മാർ ഏലിയാസ് കോളേജിന്റെ സഹകരണത്തോടെ ഉദ്യോഗ് 25 എന്ന പേരിൽ മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട കോതമംഗലം...

NEWS

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലെ സന്യസ്ഥ വൈദികനായ ഫാ.ടോണി കോര വട്ടേക്കാട്ടിന് അപൂർവ്വ നേട്ടം. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ രണ്ട് വർഷത്തെ മാസ്റ്റർ ഓഫ് തിയോളജിക്കൽ സ്റ്റഡീസിന് സ്കോളര്‍ഷിപ്പോടെ പ്രവേശനം...

CHUTTUVATTOM

കോതമംഗലം : പ്ലാവിൽ ചക്കയിടാൻ കയറിയ മധ്യവയസ്ക്കൻ വീണ് മരിച്ചു . കോട്ടപ്പടി ഉപ്പുകണ്ടം വെട്ടിക്കാടൻ ബെന്നി വർഗീസ് (52) ആണ് ഞായറാഴ്ച്ച രാവിലെ താമസിക്കുന്ന വീടിന് സമീപത്തെ പ്ളാവിൽ നിന്ന് വീണത്...

NEWS

കവളങ്ങാട്: കൂവള്ളൂര്‍ ഇര്‍ഷാദിയ്യ റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച സ്പോര്‍ട്സ് വില്ലേജ് ഫുട്ബോള്‍ ആന്റ് ക്രിക്കറ്റ് ടര്‍ഫ് നാടിന് സമര്‍പ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. ആന്റണി ജോണ്‍...

error: Content is protected !!