കുട്ടമ്പുഴ : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെകടർ ജോസ് പ്രതാപിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയുമായി മാമലകണ്ടം കൊറ്റാലിക്കുന്നിൽ നടത്തിയ പരിശോധനയിൽ മേൽ സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചു വച്ചിരുന്ന ചാരായം വാറ്റുന്നതിന് തയ്യറാക്കിയ 220 ലിറ്റർ വാഷ് കണ്ടെത്തി ഒരു അബ്കാരി കേസ് എടുത്തു.
പ്രതിയെ കുറിച്ച് കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുന്നു. പരിശോധനയിൽ പ്രിവെൻ്റീവ് ഓഫിസർ കെ ജി ശ്രീകുമാർ, സിവിൽ എക്സൈസ് ഓസിസർമാരായ ഉമ്മർ P E, അനുപ് T K, ഡ്രൈവർ സജീഷ് P B എന്നിവരും പങ്കെടുത്തു.
