കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ 200 കോടി രൂപയുടെ ജലവൻ മിഷൻ രണ്ടാം ഘട്ട പദ്ധതികൾക്ക് അംഗീകാരമായതായി ആന്റണി ജോൺ MLA അറിയിച്ചു.
കീരംപാറ പഞ്ചായത്ത് – 26 കോടി
കവളങ്ങാട് പഞ്ചായത്ത് – 35 കോടി
നെല്ലിക്കുഴി പഞ്ചായത്തും – കോതമംഗലം മുൻസിപ്പാലിറ്റിയും ചേർന്നുള്ള മൾട്ടി വില്ലേജ് പദ്ധതി – 90 കോടി
പല്ലാരിമംഗലം പഞ്ചായത്ത് – 39 കോടി
കോട്ടപ്പടി പഞ്ചായത്ത് – 10 കോടി
എന്നിങ്ങിനെ വിവിധ കുടിവെള്ള പദ്ധതികൾക്കാണ് 200 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായത്.
പദ്ധതിയുട ഭാഗമായി
കീരംപാറ പഞ്ചായത്തിൽ പുതിയ കിണറും , പുതിയ ട്രീറ്റ്മെന്റ് പ്ലാന്റും, പുതിയ ടാങ്കുകളും സ്ഥാപിക്കും. കേടായ പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതോടൊപ്പം, കൂടുതൽ ദൂരത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 2265 പുതിയ വാട്ടർ കണക്ഷനുകൾ നല്കും .
കവളങ്ങാട് പഞ്ചായത്തിൽ നിലവിലുള്ള 32 ലക്ഷം ലിറ്റർ ശുദ്ധജലം പ്രതിദിനം ഉത്പാദിപ്പിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിനൊപ്പം 35.5 ലക്ഷം ലിറ്റർ ശുദ്ധജലം പ്രതിദിനം ഉല്പാദിപ്പിക്കുന്ന പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് കൂടി സ്ഥാപിക്കും. നിലവിലുള്ള കിണർ പുനരുദ്ധീകരിക്കുന്നതോടൊപ്പം തന്നെ പുതുതായി രണ്ട് ടാങ്കുകൾ സ്ഥാപിക്കും. കേടായ പൈപ്പ്ലൈനുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന തോടൊപ്പം പുതിയ പൈപ്പ് ലൈനുകൾ നീട്ടി സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമായി ഇവിടെ 4287 പുതിയ വാട്ടർ കണക്ഷൻ നല്കും .
നെല്ലിക്കുഴി പഞ്ചായത്തിനും – കോതമംഗലം മുൻസിപ്പാലിറ്റിക്കും വേണ്ടി നടപ്പിലാക്കുന്ന മൾട്ടി വില്ലേജ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കീരംപാറയിൽ നിർമ്മിക്കുന്ന പുതിയ കിണറിൽ നിന്നും 13 കിലോമീറ്റർ ദൂരം വെള്ളം പമ്പ് ചെയ്ത് കൊണ്ട് വന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള പ്ലാന്റിനോടൊപ്പം പുതിയ പ്ലാന്റ് സ്ഥാപിക്കും, ഇവിടെ നിന്നും നാല് ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പുതിയ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കും. കേടായ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിച്ചും , പുതിയ പൈപ്പ് ലൈനുകൾ നീട്ടി സ്ഥാപിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 8300 പുതിയ കണക്ഷൻ നല്കും .
പല്ലാരിമംഗലം പഞ്ചായത്തിൽ പദ്ധതിയുടെ ഭാഗമായി നിലവിൽ പോത്താനിക്കാട് ഉള്ള പ്ലാന്റിനോടൊപ്പം പുതിയ പ്ലാന്റ് നിർമ്മിക്കും. പുതിയ കിണറും പുതിയ മോട്ടോർ പമ്പ് സെറ്റും, പുതിയ വാട്ടർ ടാങ്കും സ്ഥാപിക്കും. കേടായ പൈപ്പ് ലൈൻ മാറ്റി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതോടൊപ്പം, പുതിയ പൈപ്പ് ലൈൻ നീട്ടി സ്ഥാപിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇവിടെ 3500 പുതിയ കണക്ഷൻ ലഭ്യമാക്കും
കോട്ടപ്പടി പഞ്ചായത്തിൽ പദ്ധതിയുടെ ഭാഗമായി പുതുതായി ടാങ്കുകൾ സ്ഥാപിക്കും. പുതിയ മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കും, കേടായ പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതോടൊപ്പം പുതിയ പൈപ്പ് ലൈനുകൾ നീട്ടി സ്ഥാപിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
2548 പുതിയ കണക്ഷനുകൾ പദ്ധതിയുടെ ഭാഗമായി പുതുതായി ഇവിടെ ലഭ്യ മാക്കും.
മേൽ പറഞ്ഞ പദ്ധതികൾക്കായി 200 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായും തുടർ നടപടികൾ വേഗത്തിലാക്കുമെന്നും MLA പറഞ്ഞു.