കോതമംഗലം : ദക്ഷിണമേഖലാ അന്തർ സർവകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ആതിഥേയരായ മഹാത്മാഗാന്ധി സർവകലാശാല, റാണി ചന്നമ്മ കർണാടക യൂണിവേഴ്സിറ്റിയെ എതിരില്ലാതെ 9 ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ ദിനത്തിലെ ആതിഥേയരുടെ പ്രകടനം കാണികളെ ആവേശത്തിലാഴ്ത്തി. എം. ജി. യൂണിവേഴ്സിറ്റിക്കു വേണ്ടി കോതമംഗലം എം. എ യുടെ താരം സലാഹുദീൻ അദിനാൻ കെ( 14) അഞ്ചാം മിനിട്ടിൽ ആദ്യ ഗോൾ നേടി. കൂടാതെ എം.എ കോളേജിലെ തന്നെ താരമാണ് നാൽപത്തിയേഴാം മിനിറ്റിൽ ഗോൾ നേടിയ മുഹമ്മദ് അജ്സൽ ( 7).
ക്യാപ്റ്റൻ, അഖിൽ ചന്ദ്രൻ ( 2 ) -ബസേലിയോസ് കോളേജ്,കോട്ടയം ഇരുപത്തിയൊന്നാം മിനിറ്റിൽ മൂന്നാം ഗോൾ സമ്മാനിച്ചു. നിംഷാദ് റോഷൻ (21) ( മഹാരാജാസ് കോളേജ്), അമ്പത്തിയെട്ടാം മിനിറ്റിലും അമ്പത്തിയൊമ്പതാം മിനിറ്റിട്ടിലും രണ്ടു ഗോളുകൾ എം.ജിക്കു വേണ്ടി നേടി. മുഹമ്മദ് റോഷൻ (12)-ബസേലിയോസ് കോളേജ് കോട്ടയം, പതിനെട്ടാം മിനിറ്റിലും ജിഫ്റ്റി സി. ഗ്രേഷ്യസ് (6)-ബസേലിയോസ് കോളേജ് കോട്ടയം, മുപ്പത്തിയാറാം മിനിറ്റിലും ,ബിബിൻ ബോബൻ (23)മഹാരാജാസ് കോളേജ് , അറുപത്തിനാലാം മിനിറ്റിലും ,മുഹമ്മദ് സാലിം (22) – ബസേലിയോസ് കോളേജ് കോട്ടയം, നാല്പതാം മിനിറ്റിലും എം. ജി.ക്കു വേണ്ടി ഗോൾ വല ചലിപ്പിച്ചു. എം.ജി യൂണിവേഴ്സിറ്റി മാർ അത്തനേഷ്യസിൻ്റെ കളിക്കളത്തിൽ നേടിയ ആദ്യ വിജയം ക്യാംപസിൽ ആവേശത്തിരയായി.