കോതമംഗലം : ഇഞ്ചിപ്പാറ വിഷയത്തിൽ വനം വകുപ്പ് മന്ത്രിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ആന്റണി ജോൺ എം എൽ എ കത്ത് നല്കി. കോതമംഗലം ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന തലക്കോട് ഇഞ്ചിപ്പാറയിലും,മൂന്നാർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ തലക്കോട് ചെക്പോസ്റ്റിന് പുറക് വശം കുളിപ്പാറ പ്രദേശത്തും കഴിഞ്ഞ 60 വർഷത്തോളമായി നടന്നു വരുന്ന ഇഞ്ചി,മഞ്ഞൾ,കൂവ തുടങ്ങിയ മലഞ്ചരക്ക് ഉല്പന്നങ്ങൾ ഉണക്കി സംസ്കരിക്കുന്ന പ്രവർത്തികൾ ഇപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുന്നതായും, പ്രദേശവാസികളായ ആയിരത്തോളം കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗമായ പ്രസ്തുത പ്രവർത്തി നാളിതു വരെ നടത്തിയതുപോലെ തുടർന്നും നടത്തി കൊണ്ട് പോകുന്നതിനാവശ്യമായ അനുമതി നല്കുന്നതിനു വേണ്ട നിർദേശം അടിയന്തിരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നല്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എം എൽ എ കത്തിൽ ആവശ്യപ്പെട്ടു.
