നെല്ലിക്കുഴി : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അതിക്രമത്തിൽ പരിക്ക് പറ്റിയ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വി എം സുബൈറിനെ കോതമംഗലം കുറ്റിലഞ്ഞിയിൽ ഉള്ള വസതിയിൽ എത്തി ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, പോലീസ് അസോസിയേഷൻ ഭാരവാഹികൾ ആയ ഉബൈസ് എം എം, വിനാസ് പി കെ, ഷിയാസ് പി എ,സജീവ് കെ ഇ,കോതമംഗലം സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥർ ആയ എ എസ് ഐ സിദ്ധാർഥ് നമ്പിയാർ,സി പി ഓ അനൂപ് എൻ,സി പി ഓ ജോസ് ബെനോ എന്നിവർ സന്നിഹിതരായിരുന്നു.
