കോതമംഗലം:- 26-)മത് സംസ്ഥാനതല ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് കോതമംഗലത്ത് നടന്നു.ജില്ലകളെ പ്രതിനിധീകരിച്ച് അഞ്ഞൂറിലധികം മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.പാലക്കാട് ജില്ലയ്ക്ക് ആണ് ഓവറോൾ ചാമ്പ്യൻഷിപ്പ്.എറണാകുളം ജില്ലക്കാണ് റണ്ണർ അപ്പ്.കോതമംഗലത്ത് വച്ച് നടന്ന ചടങ്ങ് ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.കേരള സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻ്റ് ഡോ: അൻവർ അമീൻ അധ്യക്ഷത വഹിച്ചു.കേരള അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി പി ഐ ബാബു സ്വാഗതവും എറണാകുളം ഡി എ എ പ്രസിഡൻ്റ് ജെയിംസ് മാത്യു നന്ദിയും പറഞ്ഞു.വിജയികൾക്കുള്ള ട്രോഫികൾ എംഎൽഎ വിതരണം ചെയ്തു.
2021 ദ്രോണാചാര്യ അവാർഡ് ജേതാവായ ടി പി ഔസേപ്പിനെ ചടങ്ങിൽ ആദരിച്ചു.എം രാമചന്ദ്രൻ(കെ എസ് എ എ ട്രഷറർ),റോയി വർഗീസ് ഐ ആർ എസ് (കൺവീനർ,പ്ലാനിംഗ് കമ്മിറ്റി, കെ എസ് എ എ),ഡോ. സക്കീർ ഹുസൈൻ വി പി (എ എഫ് ഐ പ്രതിനിധി),ജെയിംസ് മാത്യു( പ്രസിഡന്റ് ഇ ഡി എ എ),കെ പി തോമസ്(ദ്രോണോചാര്യ അവാർഡ് ജേതാവ്),മനോജ് ലാൽ(പ്രസിഡന്റ് ആലപ്പുഴ ഡി എ എ ഒളിമ്പ്യൻ),വി കെ തങ്കച്ചൻ(വൈസ് പ്രസിഡന്റ് കെ എസ് എ എ),നാരായണൻ നമ്പൂതിരി (വൈസ് പ്രസിഡന്റ് കെ എസ് എ എ),ചന്ദ്രൻ ശേഖരൻപിള്ള കെ(ജോയിന്റ് സെക്രട്ടറി കെ എസ് എ എ),ജിറ്റോ മാത്യു(സെക്രട്ടറി ഇടുക്കി ഡി എ എ),തങ്കച്ചൻ മാത്യു(സെക്രട്ടറി കോട്ടയം ഡി എ എ),എബ്രഹാം കെ ജോസഫ്(സെക്രട്ടറി പത്തനംതിട്ട ഡി എ എ),കെ കെ പ്രതാപൻ(സെക്രട്ടറി ആലപ്പുഴ ഡി എ എ),ഡോ.ഹരിദയാൽ(സെക്രട്ടറി തൃശൂർ ഡി എ എ)എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.