കോട്ടപ്പടി : കോഴി ഫാമിൽ നിന്നും വൈദ്യുതാഘാതമേറ്റ് താമരുകുടിയിൽ റ്റി.റ്റി കുഞ്ഞ് (60) മരണപ്പെട്ടു. ബുധനാഴ്ച്ച വൈകുന്നേരം ഏകദെശം അഞ്ച് മണിയോടെയാണ് സംഭവം. കോഴി കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാൻ കോഴി ഫാമിൽ കയറിയ കുഞ്ഞിനെ അന്വേഷിച്ച് ജോലിക്കാരൻ അകത്തു കയറിയപ്പോഴാണ് ശരീരമാകലം പൊള്ളലേറ്റ് കുഞ്ഞ് വീണുകിടക്കുന്നത് കാണുന്നത്. ഉടനെതന്നെ കോതമംഗലം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ മേഴ്‌സി,എൽദോസ്, ജിത്തു എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് വ്യാഴാഴ്ച്ച(23/12/2021) വൈകിട്ട് നാല് മണിക്ക് നാഗഞ്ചേരി സെന്റ് ജോർജ്ജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളിയിൽ.
