കോതമംഗലം : വേമ്പനാട്ട് കായൽ കീഴടക്കുവാൻ കോതമംഗലത്തു നിന്നും ഒരു കൊച്ചു മിടുക്കി.അടുത്ത മാസം ജനുവരി 8 ആം തിയതി ശനിയാഴ്ച കേരളത്തിലെ ഏറ്റവും വീതി കൂടിയ കായലായ വേമ്പനാട്ടു കായലിൽ (ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം കോലോത്തുങ്കടവ് മാർക്കറ്റ് വരെ ഉള്ള ഏകദേശം 4 കിലോമീറ്റർ ദൂരം ) ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി നീന്തി കടക്കുക എന്ന ഗിന്നസ് വേൾഡ് റെക്കോർസിൽ ഇടം നെടുവാൻ ഏഴ് വയസുകാരി ജുവൽ മറിയം ബേസിൽ നീന്തുവാൻ തയ്യാറെടുക്കുകയാണ്. ഒരു പക്ഷേ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ പോലും കാണില്ല ഇത്രയും പ്രായം കുറഞ്ഞ പെൺകുട്ടി നാലു കിലോമീറ്ററോളം ദൂരം ആഴമേറിയ കായലിൽ നീന്തിയാതായിട്ട്.
വേമ്പനാട്ടുകായലിൽ ചരിത്രം സൃഷ്ടിക്കുവാനായി തയ്യാറെടുക്കുന്ന ഈ മിടുക്കിക്കുട്ടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിറിങ് ഉദ്യോഗസ്ഥനായ കറുകടം കൊടക്കപ്പറമ്പിൽ ബേസിൽ കെ. വർഗീസിന്റേയും, മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ അദ്ധ്യാപിക അഞ്ജലിയുടേയും രണ്ടാമത്തെ മകൾ ആണ്. കറുകടം വിദ്യാ വികാസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ജുവൽ . പ്രഗത്ഭ നീന്തൽ പരിശീലകനായ ബീജു തങ്കപ്പനാണ് ജൂവലിന്റെ പരിശീലകൻ.