Connect with us

Hi, what are you looking for?

NEWS

ഓൾഡ് ആലുവ – മൂന്നാർ രാജപാത പുനർനിർമ്മാണം; ജനകീയ മാർച്ചിന് അനുമതി നിക്ഷേധിച്ചു.

കോതമംഗലം : ഓൾഡ് ആലുവ – മൂന്നാർ ( രാജപാത )PWD റോഡ് പുനർ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതിയുടെയും മാങ്കുളം പഞ്ചായത്ത് ഗ്രാമവികസന സമിതിയുടെയും പൂയംകുട്ടി ജനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ 15 -12 -2021-ാം തിയതി ബുധനാഴ്ച്ച രാവിലെ 8 മണിക്ക് പൂയംകുട്ടിയിൽ നിന്നും ഓൾഡ് PWD റോഡിൽ കൂടി മാങ്കുളത്തേക്ക് കാൽനടയായി നടന്നുകൊണ്ട് ജനകീയ മാർച്ച് നടത്തുന്നതിനാണ് തീരുമാനിച്ചിരുന്നത്. ഈ ജനകീയ മാർച്ചിന് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിന്റെ ഭാഗത്ത് നിന്നും വേണ്ടുന്ന അനുമതികളും സഹായങ്ങളും ചെയ്ത് തരണമെന്നും ജനകീയ മാർച്ചിനോടോപ്പം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അഴയ്ക്കുവാൻ നടപടികൾ ഉണ്ടാകണം എന്ന് കാണിച്ച് 45 ദിവസം മുൻപ് മലയാറ്റൂർ DFO യ്ക്കും കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർക്കും രേഖ മൂലം കത്തുകൾ നൽകിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ്. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ 1/12/20 21-ാം തിയതിയിലെ KP 358/2021-)0 നമ്പർ കത്ത് പ്രകാരമാണ് ജനകീയ മാർച്ചിന് അനുമതി നിക്ഷേധിച്ചിട്ടുള്ളത്.


മുവാറ്റുപുഴ PWD ഡിവിഷന്റെ ആസ്ഥി വികസനരജിസ്റ്ററിൽ AD 1878 മുതൽ ഉൾപ്പെട്ട് വരുന്ന റോഡ് ആണ് ഓൾഡ് ആലുവ – മൂന്നാർ ( രാജപാത )റോഡ്. കോതമംഗലം മുതൽ പെരുമ്പൻ കുത്ത് വരെ (KP റോഡ്) 40 Km റോഡ് മുവാറ്റുപുഴ PWD ഡിവിഷന്റെ കീഴിലും പെരുമ്പൻകുത്ത് മുതൽ മൂന്നാർ വരെ വരുന്ന 16 km റോഡ് മൂന്നാർ PWD ഡിവിഷന്റെയും കീഴിലാണ് വരുന്നത്.
എന്നാൽ പൂയംകുട്ടി മുതൽ പെരുമ്പൻ കുത്ത് വരെ വരുന്ന ഓൾഡ് PWD റോഡിൽ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് അനാവശ്യമായ തടസവാദങ്ങൾ ഉന്നയിച്ച് കൊണ്ട് ഗതാഗതം പൂർണമായും തടഞ്ഞിരിക്കുകയാണ്.

1924 ലെ വലിയ പ്രളയത്തെ തുടർന്ന് ഈ രാജപാതയിലെ പെരുമ്പൻകുത്തിന് സമീപമുള്ള കരിന്തിരി മലയുടെ വിവിധ ഭാഗങ്ങളിലായി മലയിടിച്ചിൽ ഉണ്ടായതിനേ തുടർന്നാണ് നേര്യമംഗലം – അടിമാലി വഴി ഇന്ന് കാണപെടുന്ന റോഡ് നിർമ്മിച്ച് ഗതാഗതം ആരംഭിച്ചത് മുതലാണ് ഓൾഡ് രാജപാതയിൽ കൂടിയുള്ള ഗതാഗത പൂർണമായും നിലച്ചിട്ടുള്ളത്.
എന്നാൽ 1936 വരെ ഈ ഓൾഡ് രാജപാത ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നു. എന്നാൽ 1936 ന് ശേഷം ഓൾഡ് രാജപാതയിൽ കൂടിയുള്ള ഗതാഗതങ്ങൾ പൂർണ്ണമായും നിരോധിച്ചു കൊണ്ടുള്ള PWD യുടെ ഒരു ഉത്തരവുകളും ഇതുവരെ ഉണ്ടായില്ലാത്തതാണ്.

പൂയംകുട്ടി മുതൽ പെരുമ്പൻ കുത്ത് വരെയുളള ഓൾഡ് രാജപാത റോഡ് PWD ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് വിട്ടു കൊടുത്തു കൊണ്ടും ഒരു ഉത്തരവുകളും നിലവിൽ ഇല്ലാത്തതാണ് .
ഫോറസ്റ്റ് സിപ്പാർട്ടുമെന്റ് ഓൾഡ് രാജപാത റോഡ് പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെ PWD യിൽ നിന്നും ഏറ്റെടുത്ത് കൊണ്ട് നാളിതു വരെ ഒരു ഉത്തരവുകളും ഇറക്കിയിട്ടില്ലാത്തതുമാണ്.
ഈ ഓൾഡ് രാജപാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈ കഴിഞ്ഞ ആഗസ്റ്റ് 8-ാം തിയതി മാങ്കുളത്ത് നിന്നും കോൺ(i) മാങ്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൾഡ് രാജപാതയിൽ കൂടി കാൽനടയായി നടത്തിയ പദയാത്രയിൽ പങ്കെടുത്ത എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും പേരിൽ കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ വനത്തിൽ അതിക്രമിച്ച് കയറി എന്ന് പറഞ്ഞ് കൊണ്ട് കേസ് എടുത്തിരിക്കുകയാണ്. ഈ സാഹജര്യത്തിലാണ് 15-ാം തിയതിയിലെ ജനകീയ മാർച്ചിന് ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിനോട് രേഖ മൂലം അനുമതി ചോദിച്ചത്.

ഇതു സംബന്ധിച്ച് ഗവൺമെന്റ് ചീഫ്സെക്രട്ടറി, ഫോറസ്റ്റ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഹെഡ് & ഫോറസ്റ്റ് ഫോഴ്സ് ) , PWD പ്രിൻസിപ്പൽ സെക്രട്ടറി, PWD ചീഫ് എഞ്ചിനീയർ( റോഡ് സ് വിഭാഗം) എറണാകുളം – ഇടുക്കി ജില്ലാ കളക്ടർമാർക്കും ഇതു സംബന്ധിച്ച് അപേക്ഷകൾ നൽകി കാത്തിരിക്കുകയാണ് ജനങ്ങൾ . ഓൾഡ് രാജപാത പുനർ ഗതാഗത യോഗ്യമാക്കുന്നതിന് ഉത്തരവ് ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് ബഹു: ഹൈകോടതിയിൽ WP(c)25663/2020-)o നമ്പർ ആയി ഒരു കേസ് നടന്നു വരുന്നുണ്ട് .

ഓൾഡ് രാജപാത 100% PWD റോഡ് ആയിട്ടും റോഡ് പുനർ ഗതാഗത യോഗ്യമാക്കുന്ന കാര്യത്തിൽ ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് തടസം നിൽക്കുന്നതിനാൽ മാങ്കുളം ഗ്രാമ പഞ്ചായത്ത് നിവാസികൾക്കും അടിമാലി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട് വരുന്ന കുറത്തി കൂടി ട്രൈബൽ വിഭാഗങ്ങൾക്കും പൂയംകുട്ടി വനമേഖലയ്ക്കുള്ളിൽ താമസിക്കുന്ന മറ്റ് നിരവധി ആദീവാസി ജനവിഭാഗങ്ങൾക്കും ഗതാഗതപരമായ സൗകര്യങ്ങൾ ഇല്ലാതെ വളരെയേറെ യാത്ര ദുരിതങ്ങൾ അനുഭവിക്കുകയാണ്. വരും നാളുകളിൽ ഇതു സംബന്ധിച്ച് വലിയ പ്രക്ഷോഭ സമര പരിപാടികളുമായി ജനങ്ങൾ മുന്നോട്ട് പോകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

You May Also Like

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

NEWS

കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും...

NEWS

കുട്ടമ്പുഴ : ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടിൽ എൽദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ...

NEWS

കുട്ടമ്പുഴ : ഉരുളൻ തണ്ണി പിണവൂർക്കുടി മുക്ക് ഭാഗത്താണ് ഏകദേശം 3 വയസ്സുള്ള കുട്ടിയാന കിണറ്റിൽ വീണത്. കോതമംഗലം ഫയർഫോഴ്‌സ് സംഘവും ഫോറസ്റ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കിണർ ഭാഗീകമായി...

NEWS

കുട്ടമ്പുഴ: പശുക്കളെ തിരഞ്ഞു വനത്തിന് ഉള്ളിൽപോയ മൂന്നുസ്ത്രീകളെയും കണ്ടെത്തി. വനത്തിൽനിന്നും 6കിലോമീറ്റർ അകലെ അറക്കമുത്തി ഭാഗത്ത്നിന്നാണ് സ്ത്രീകളെകണ്ടെത്തിയത്. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഉൾവനമായതിനാൽ ഇവർ ചെന്നുപ്പെട്ട സ്ഥലത്തേക്ക് വാഹനം ചെല്ലുമായിരുന്നില്ല. വനത്തിൽനിന്നും സ്ത്രീകളുമായിതിരിച്ച രക്ഷാസംഘം...

CHUTTUVATTOM

കുട്ടമ്പുഴ:  കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിൽ 3 സ്ത്രീകളെ കാണാതായതായി പരാതി. മാളോക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. ബുധനാഴ്‌ച മുതൽ കാണാതായ പശുവിനെതിരക്കിയാണ് വ്യാഴാഴ്‌ച...

NEWS

കുട്ടമ്പുഴ : മാമലക്കണ്ടത്തെ മുനിപ്പാറയിലെ മലയിടുക്കില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു കേന്ദ്രം കുട്ടമ്പുഴ എക്സൈസ് പാര്‍ട്ടിയും എറണാകുളം ഐ ബി യും ചേര്‍ന്ന് നശിപ്പിച്ചു. ഓണക്കാലത്തേക്ക് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന 350 ലിറ്റര്‍...

error: Content is protected !!