കോതമംഗലം : വടാട്ടുപാറയിൽ അബദ്ധത്തിൽ ബേക്കറിയിൽ പെട്ടുപോയ ഉടുമ്പിനെ വനപാലകർ എത്തി പിടികൂടി ഇന്ന് കാട്ടിലേക്ക് അയച്ചു. കോതമംഗലം വടാട്ടുപാറ സ്കൂൾ പടിയിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ ആണ് ഉച്ചയോടെയാണ് ഉടുമ്പ് ബേക്കറിയിൽ കയറി കൂടിയത്. ബേക്കറിക്കകത്ത് പെട്ടു പോയ ഉടുമ്പും കടയ്ക്കകത്തുള്ളവരും ആകെ പരിഭ്രമത്തിലായി. പുറത്തുചാടി രക്ഷപെടാനുള്ള പരാക്രമത്തിനിടയിൽ പലഹാരങ്ങൾ സൂക്ഷിക്കുന്ന ചില്ലലമാരയിൽ ഇരിപ്പുറപ്പിച്ച ഉടുമ്പിനെ വടാട്ടുപാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.പി മുരളീധരൻ്റെ നിർദ്ദേശപ്രകാരം വാച്ചർമാരായ രതീഷ്, രഞ്ജു എന്നിവർ ചേർന്നാണ് പിടികൂടിയത്. പിടികൂടിയ ഉടുമ്പിനെ വനപാലകർ സുരക്ഷിത സ്ഥലത്ത് തുറന്നു വിട്ടു.
