കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി ഫാമിൽ തൊഴിലാളി സംഗമം സംഗമം ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാമിൽ നടപ്പിലാക്കി വരുന്ന ആർ കെ ഐ,ആർ കെ വി വൈ വികസന പദ്ധതികളെക്കുറിച്ച് വിലയിരുത്തി. നേര്യമംഗലം ഫാമിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്ന് എംഎൽഎ പറഞ്ഞു. ആർ കെ ഐ 2019 – 20 പ്രകാരം കെ എൽ ഡി സി ഏറ്റെടുത്തു നടപ്പിൽ വരുത്തുന്നത് ഡവലപ്മെൻ്റ് ഓഫ് ഇൻ്റഗ്രേറ്റഡ് ഫാമിങ്ങ് സിസ്റ്റം, ഹൈടെക് സ്ട്രക്ചർ ഫോർ വെജിറ്റേറ്റീവ് പ്രൊപ്പഗേഷൻ, കൺസ്ട്രക്ഷൻ ഓഫ് ട്രെയിനിങ്ങ് സെൻ്റർ,കുളം, ചെക്ക്ഡാം,സ്മോൾ സ്കെയിൽ പ്രോസസിങ്ങ് യൂണിറ്റ് എന്നീ പദ്ധതികളും,ആർ കെ വി വൈ പദ്ധതി പ്രകാരം ക്രോപ്പ് മ്യൂസിയം,ഇൻ്റഗ്രേറ്റഡ് ഫാമിങ്ങ് സിസ്റ്റം,ആർട്ടിഫിഷ്യൽ മീൻ കുളം,മഷ്റൂം കൾട്ടിവേഷൻ മുതലായവയാണ് പദ്ധതികൾ.
പദ്ധതികൾ പൂർത്തിയാവുന്ന മുറയ്ക്ക് 2 വർഷത്തിനുള്ളിൽ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം മികവിൻ്റെ കേന്ദ്രമാക്കി മാറ്റുമെന്നും എംഎൽഎ പറഞ്ഞു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിംസിയ ബിജു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,പഞ്ചായത്ത് മെമ്പർ സൗമ്യ ശശി,ട്രേഡ് യൂണിയൻ നേതാക്കളായ പി എം ശിവൻ,കെ പി വിജയൻ,എം വൈ യാക്കോബ്,ഫാം സൂപ്രണ്ട് സൂസൻ ലി തോമസ് എന്നിവർ സംസാരിച്ചു.