കോതമംഗലം : എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയാടിസ്ഥാനത്തിൽ കുട്ടമ്പുഴ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ S മധുവിന്റെ നേതൃത്വത്തിലുള്ള പാർട്ടിയും എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോ പാർട്ടിയും പൂയംകുട്ടി ഫോറസ്ററ് സ്റ്റേഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ മിന്നൽ പരിശോധനയിൽ കുട്ടമ്പുഴ കുറ്റിയാൻഞ്ചാൽ വനത്തിൽ സൂക്ഷിച്ചിരുന്ന ചാരായം വാറ്റുന്നതിനുള്ള 350 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടുപിടിച്ച് ആയതിന്റെ ഉടമസ്ഥനും വിവിധ അബ്കാരി കേസുകളിലെ പ്രതിയുമായ കട്ടമ്പുഴ വില്ലേജ് 100 ഏക്കർ കരയിൽ പുത്തൽ പുരക്കൽ വീട്ടിൽ തോമസ് മകൻ പോച്ചൻ എന്ന് വിളിക്കുന്ന 53 വയസ്സ് പ്രായമുള്ള പൗലോസ് എന്നയാളെ അറസ്റ്റ് ചെയ്തു.
കുട്ടമ്പുഴ പൂയം കുട്ടി പ്രദേശങ്ങൾ കേന്ദ്രീകരിച്ചു ചാരായം വാറ്റ് സംഘങ്ങൾ സജീവമായതായ ഇന്റലിജൻസ് റിപ്പോർട്ടിൽ പരിശോധന കർശനമാക്കി വരും ദിവസങ്ങളിലും പരിശോധന തുടരും. എക്സൈസ് ഇൻസ്പെക്ടർ S.മധു, പ്രിവന്റീവ് ഓഫീസർമാരായ പി പി ഹസ്സൈനാർ ,എൻ. എ. മനോജ് (എക്സൈസ് ഇൻറലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ , എറണാകുളം) സിവിൽ എക്സൈസ് ഓഫീസർ V ഉന്മേഷ് , സെക്ഷൻ ഫോറസ്ററ് ഓഫീസർ C T സിജു, ബീറ്റ് ഫോറസ്ററ് ഓഫീസർ V M മനു, ഫോറസ്ററ് വാച്ചർ സുകു C എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.