കോതമംഗലം: കോതമംഗലം – പുന്നേക്കാട് റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. രണ്ട് റീച്ചുകളിലായി 7 കോടി 80 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. കോതമംഗലം മുതൽ ചേലാട് വരെ മൂന്നു കോടി 80 ലക്ഷം രൂപയും ചേലാട് മുതൽ പുന്നേക്കാട് വരെ നാലു കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. മൂന്നു വർഷക്കാലം മുമ്പ് 2019 ൽ ആദ്യ റീച്ച് ആയിട്ടുള്ള കോതമംഗലം മുതൽ ചേലാട് വരെ മൂന്ന് കോടി 80 ലക്ഷം രൂപയുടെ വർക്കിന് ടെൻഡർ നടപടികളും എഗ്രിമെൻ്റ് നടപടികളുമെല്ലാം പൂർത്തീകരിച്ച് സൈറ്റ് കോൺട്രാക്ടർക്ക് ഹാൻഡ് ഓവർ ചെയ്തിരുന്നെങ്കിലും കോൺട്രാക്ടർ വർക്ക് ഉപേക്ഷിച്ചു പോയ സാഹചര്യത്തിൽ പിന്നീട് ടിയാനെ വിത്ത് റിസ്ക് ആൻഡ് കോസ്റ്റിൽ ഒഴിവാക്കി റീ ടെൻഡർ ചെയ്യേണ്ടിവന്ന കാലതാമസം നേരിട്ടിരുന്നു. ഇപ്പോൾ ആ റീ ടെൻഡർ നടപടികൾ പൂർത്തീകരിച്ചാണ് ഈ രണ്ടു റീച്ചിലെയും വർക്കുകൾ ആരംഭിച്ചിട്ടുള്ളത്.
ആൻ്റണി ജോൺ MLA യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും PWD ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,പഞ്ചായത്ത് മെമ്പർ വി കെ വർഗീസ്,ബിനോയി മണ്ണഞ്ചേരി,PWD AXE ഷാജീവ് എസ്,AE അരുൺ എം എസ് എന്നിവരും MLA യോടൊപ്പം ഉണ്ടായിരുന്നു.