കോതമംഗലം : കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന നടി കെപിഎസി ലളിതക്ക് കരൾ നൽകാൻ തയ്യാറായി കോതമംഗലം നെല്ലിമറ്റം സ്വദേശി കലാഭവൻ സോബി. ഇതുസംബന്ധിച്ച് നടി ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സോബി ഞായറാഴ്ച സന്നദ്ധത അറിയിച്ചു. ഒ പോസിറ്റീവ് ഗ്രൂപ്പുകാരനായ സോബിക്ക് 54 വയസ്സുണ്ട്. ദാതാവിനെ തേടി മകൾ ശ്രീക്കുട്ടി ഭരതൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. വാണിജ്യേതരവും പരോപകാരവുമായുള്ള ദാതാക്കളിൽ നിന്നേ സ്വീകരിക്കൂ എന്നും മകളുടെ കുറിപ്പിലുണ്ടായിരുന്നു.ഈ കുറിപ്പ് കണ്ടതോടെയാണ് സോബി സന്നദ്ധത അറിയിച്ചത്. കോതമംഗലം നെല്ലിമറ്റത്തെ കലാഗ്രഹം സംഗീത സ്കൂൾ ഉടമയാണ് സോബി.
