കോതമംഗലം: കീരംപാറ വില്ലേജ് ഓഫീസ് കെട്ടിടം പുനർനിർമ്മിക്കുന്നതിന്റെ പേരിൽ നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി തറക്കല്ല് ഇടൽ കർമ്മം നടത്തി. ഒരു വർഷമായിട്ടും നിർമ്മാണ പ്രവർത്തനം തുടങ്ങാത്തതിനെ പ്രതിക്ഷേധിച്ച് യു.ഡി എഫ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നേക്കാട് കവലയിൽ പ്രതിക്ഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തി. വികസനം തറക്കല്ലിൽ മാത്രം ഒതുങ്ങിയതിൽ പ്രതിക്ഷേധിച്ച് യു.ഡി.എഫ് കീരംപാറ മണ്ഡലം ചെയർമാൻ ബിനോയി മഞ്ഞുമ്മേക്കുടിയിൽ അവറുകളുടെ നേതൃത്വത്തിൽ തറക്കല്ലിന് മുകളിൽ റീത്ത് സമർപ്പിച്ചു. തുടർന്ന് നടത്തിയ പൊതുസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റാണിക്കുട്ടി ജോർജ് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം ചെയർമാൻ ബിനോയി മഞ്ഞുമ്മേക്കുടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, നേതാക്കളായ .പി. എ മാമച്ചൻ , ജോജി സ്കറിയാ ,ശ്രീ. എൽദോസ് വർഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർ പേഴ്സൺ മഞ്ചു സാബു , മെമ്പർമാരായ മാമച്ചൻ ജോസഫ് , ഗോപി മുട്ടത്ത് . വി.കെ വർഗ്ഗീസ്, ബേസിൽ ബേബി, ബീനാ റോജോ തുടങ്ങിയവർ പ്രസംഗിച്ചു. കീരംപാറ മണ്ഡലം തല ഭാരവാഹികളും പ്രവർത്തകരും പ്രതിക്ഷേധത്തിൽ പങ്കെടുത്തു.