കോട്ടപ്പടി : കോട്ടപ്പാറ വന മേഖലയോട് ചേർന്നുള്ള ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കോട്ടപ്പടി പ്ലാമൂടി കൂവക്കണ്ടം പ്രദേശത്തെ കൃഷിയാണ് കാട്ടാന ഇന്നലെ രാത്രിയിറങ്ങി നശിപ്പിച്ചത്. നാട്ടുകാർ പന്തം കൊളുത്തി ആനകളെ തുരത്തുവാൻ ശ്രമിച്ചെങ്കിലും അത് വിഫലമാകുകയായിരുന്നു. മാടപ്പിള്ളികുന്നേൽ സജി ജോണിന്റെ പറമ്പിലെ മുപ്പത് വാരം മഞ്ഞൾ, പത്തോളം റബ്ബർ തൈകൾ, തേക്ക് തൈകൾ തുടങ്ങിയവയും, പറമ്പി കൃഷ്‌ണൻകുട്ടി, ഓട്ടുപുരക്കൽ മോഹൻ തുടങ്ങിയവരുടെ കൃഷിയിടത്തിലെ വാഴകളും, വൃക്ഷത്തൈകളും നശിപ്പിച്ചു.
കാട്ടാനയുടെ ആക്രമണം തടയുന്നതിനായി സ്ഥാപിച്ച വൈദ്യുതി കമ്പി വേലി തകർത്താണ് കൃഷി ആനകൂട്ടം നശിപ്പിച്ചത്. കൊമ്പനും പിടിയും കുട്ടിയാനയും അടക്കമുള്ള പതിനച്ചോളമുള്ള കാട്ടാനക്കൂട്ടം ആണ് കൃഷി നശിപ്പിച്ചത്.