Connect with us

Hi, what are you looking for?

NEWS

കുത്തുകുഴി- അയ്യങ്കാവ് – കോഴിപ്പിളളി മേഖലയിലെ ജനങ്ങളുടെ ആവശ്യമായിരുന്ന ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു.

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയേയും, വാരപ്പെട്ടി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതും കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ അയ്യങ്കാവിൽ നിന്നും ആരംഭിച്ച് കോഴിപ്പിളളി –  പോത്താനിക്കാട് റോഡിലെ കുടമുണ്ടയിൽ എത്തി ചേരുന്നതുമായ അയ്യങ്കാവ് – ഇളങ്കാവ് – കൊഴിമറ്റം – കുടമുണ്ട ലിങ്ക് റോഡ് ആൻ്റണി ജോൺ എം എൽ എ നാടിനു സമർപ്പിച്ചു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. കുത്തുകുഴി- അയ്യങ്കാവ് – കോഴിപ്പിളളി മേഖലയിലെ ജനങ്ങളുടെ ഏറെ കാലമായുള്ള ആവശ്യമായിരുന്നു പ്രസ്തുത റോഡ്.

കോഴിപ്പിളളി പുഴയ്ക്കു കുറുകെയുള്ള തൊണ്ടുംപടി – മാണിത്താഴം ചെക്ക്ഡാം കം ബ്രിഡ്ജിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്.പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി മുഖ്യാതിഥിയായി. പഞ്ചായത്ത്  മെമ്പർമാരായ എയ്ഞ്ചൽ മേരി ജോബി, എം എസ് ബെന്നി,ശ്രീകല ടീച്ചർ,ദിവ്യ സലി,മുനിസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്,പി ആർ ഉണ്ണികൃഷ്ണൻ,ഭാനുമതി രാജു,കുത്തുകുഴി സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ എം ബിജുകുമാർ,ഇ വി രാധാകൃഷ്ണൻ,ജോബി ആൻ്റണി എന്നിവർ സംസാരിച്ചു.

റോഡ് നിർമ്മാണത്തിനായി 6 സെൻ്റ് സ്ഥലത്തോളം സൗജന്യമായി വിട്ടു നൽകിയ സഹോദരങ്ങളായ പനച്ചിക്കുടി വീട്ടിൽ മാണി ആന്റണി,ജയിംസ് ആന്റണി,പയസ് ആന്റണി,ഇലഞ്ഞിക്കൽ ജെറി കുര്യയ്പ് എന്നിവരെ ചടങ്ങിൽ എം എൽ എ ആദരിച്ചു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!