കോതമംഗലം: യു.ഡി.എഫ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണയും , വാഴയും, തെങ്ങിൻ തൈ നട്ടും, മീൻ പിടിച്ചും പ്രതിക്ഷേധവും നടത്തി. പുന്നേക്കാട് കവല വികസനത്തിന്റെ പേരിൽ വളരെ അപകടാവസ്ഥയിൽ പുറംപോക്ക് പൊളിച്ചിട്ടിട്ട് രണ്ട് വർഷത്തിന് മുകളിലായിട്ടും നാളിതുവരെയായിയാതൊരു വിധനിർമ്മാണ പ്രവർത്തനങ്ങളും നടത്താതെ പൊതുമരാമത്ത് വകുപ്പ് സി.പി. എം.ന്റെ അച്ചാരം വാങ്ങി ജനങ്ങളെയും , വ്യാപാരികളെയും ദ്രോഹിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. യു.ഡി.എഫ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് . വി.ഡി സതീശന് നൽകിയ പരാതിയിൻമേൽ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് ബോധ്യപ്പെട്ട് അടുത്ത ദിവസംതന്നെ പണി തുടങ്ങാമെന്ന് ഉറപ്പ് നൽകിയതുമാണ്.
ജനങ്ങളുടെ നികുതിപ്പണം കൊണ്ട് മാസം ശമ്പളം എണ്ണി വാങ്ങുന്ന ഈ ഉദ്യോഗസ്ഥർ സി പി.എം ലോക്കൽ കമ്മിറ്റിയുടെ അടിമകളായി പ്രവർത്തിക്കുകയാണ്. ഇതിനെതിരെ യു ഡി.എഫ്മണ്ഡലം കമ്മിറ്റി നടത്തികൊണ്ടിരിക്കുന്ന പ്രതിക്ഷേധ സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച പുന്നേക്കാട് കവലയിൽ സായാഹ്ന ധർണ്ണയും പ്രതിക്ഷേധ സമരവും നടത്തി. യു.ഡി എഫ് കീരംപാറ മണ്ഡലം ചെയർമാൻ ബിനോയ് മഞ്ഞുമ്മേക്കുടിയിൽ വാഴനട്ട് പ്രതിക്ഷേധം സമരം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഗോപി മുട്ടത്ത് , .ബേസിൽ ബേബി, മഞ്ജു സാബു . ബീനാ റോജോ എന്നിവർ ചേർന്ന് തെങ്ങിൻതൈ നട്ടും, പൊളിച്ചിട്ടിരിക്കുന്ന ഭാഗത്ത് രൂപപ്പെട്ടിട്ടുള്ള കുളത്തൽ നിന്ന് മീൻ പിടിച്ചും പ്രതിക്ഷേധം രേഖപ്പെടുത്തി.
തുടർന്ന് നടന്നിയ പ്രതിക്ഷേധ യോഗത്തിൽ യുഡി എഫ് മണ്ഡലം ചെയർമാൻ .ബിനോയി മഞ്ഞുമ്മേക്കുടിയിൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ പി.എ മാമച്ചൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പറും, കോൺഗ്രസ് ബ്ലോക്ക് ജന: സെക്രട്ടറിയുമായ മാമച്ചൻ ജോസഫ് മുഖ്യ പ്രഭാക്ഷണം നടത്തി. യു.ഡി.എഫ്നേതാക്കളായ പ്രൊഫസർ എ.പ എൽദോസ് , സി.ജെ എൽദോസ് , .ലിസ്സി വത്സലൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അജി എൽദോസ് ആമുഖ പ്രസംഗവും, വ്യാപാരി വ്യാവസയ ഏകോപന സമിതി പുന്നേക്കാട് യൂണിറ്റ് പ്രസിഡന്റ് വി.ജെ മത്തായിക്കുഞ്ഞ് നന്ദിയും രേഖപ്പെടുത്തി. ബ്ലോക്ക് മണ്ഡലം തല ഭാരവാഹികളും , ജനപ്രതിനിധികളും , മോട്ടോർ തൊഴിലാളി ഫെററേഷൻ ഐ .എൻ .റ്റി യു.സി പുന്നേക്കാട് യൂണീറ്റ് ഭാരവാഹികളും , വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും പ്രതിക്ഷേധത്തിൽ പങ്കെടുത്തു.