കോതമംഗലം : പുലി പേടിയിൽ വിറങ്ങലിച്ചു കിടന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. ഒപ്പം കാട്ടനയുടെ വിളയാട്ടവും. സഹികെട്ട് കോട്ടപ്പടിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം പുലി ആക്രമണ ത്തിൽ പ്ലാമുടി ചെറ്റൂർ മാത്യുവിന്റെ ഭാര്യ റോസിലി ക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വനം വകുപ്പ് ക്യത്യമായ രീതിയിൽ നിരീക്ഷണം നടത്തുന്നില്ലന്നും ,പുലിയെ പിടിക്കാനുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കാത്തതിലുമാണ് നാട്ടുകർ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ ജിയോ ബേസിൽ പോളിനെ തടഞ്ഞത് . അടിയന്തിരമായി പുലിയെ നിരീക്ഷിക്കുന്നതിന് ട്രോൺ ക്യാമറ സൗകര്യം ഉപയോഗിച്ച് അപകടകാരിയായ പുലിയെ പിടികൂടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
രണ്ടാഴ്ച മുൻപ് പുലിക്കെണി സ്ഥാപിച്ചിട്ടും പുലി കെണിയിൽ വീഴാതെ രാത്രിയും പകലും ആക്രമണം നടത്തുന്നതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻസ് കത്തോലിക്കാ പള്ളി വികാരി ഫാ.റോബിൻ പടിഞ്ഞാറേകുറ്റ്ന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച ഉപരോധം നടന്നത്. അപകടകാരിയായ പുലിയെ ഉടൻ വെടിവെച്ചുകൊല്ലാൻ നടപടി സ്വീകരിക്കണംഎന്നായിരുന്നു സമരക്കാരുടെ ആവശ്യം . ഡ്രോൺ ഉപയോഗിച്ച് വന്യമൃഗങ്ങളെ നിരീക്ഷിക്കാമെന്നും , പുലിയെ വെടിവെച്ചു കൊല്ലണമെന്ന ജനങ്ങളുടെ ആവശ്യം മേലധികാരികളെ അറിയിക്കാമെന്ന ഉറപ്പിന്റെ പേരിലും ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
പുലി ആക്രമണത്തിൽ ആശുപത്രിയിൽ കഴിയുന്ന റോസിലിയുടെ മുഴുവൻ ചികിത്സാ ചെലവുകളും വനം വകുപ്പ് എടുക്കാനുള്ള നടപടികൾ റേഞ്ച് ഓഫീസർ ഉറപ്പുനൽകി. കഴിഞ്ഞ രണ്ടാഴ്ച കാലമായി പുലി ഭീതിയിലാണ് കോട്ടപ്പടി പഞ്ചായത്ത് നിവാസികൾ.