കോതമംഗലം : മഴക്കാലം തുടങ്ങിയപ്പോൾത്തന്നെ കോതമംഗലം പുന്നേക്കാട് വരെ പ്രധാന റോഡുകൾ ചെളിക്കുഴികളായി. മഴവെള്ളം കെട്ടിനിന്ന് ടാറിങ് ഇളകിയ ഭാഗത്താണ് കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. രാമല്ലൂര്, കീരപ്പാറ, കരിങ്ങഴ, ഊഞ്ഞപ്പാറ,പ്രദേേശങ്ങളിൽ റോഡ് കുഴികളായ് നിറഞ്ഞു. ഈ റോഡിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചേലാട് സ്റ്റേറ്റ്ബാങ്കിൻ്റെ ഫ്രണ്ടിലെ റോഡിൽ വെള്ളം കെട്ടി കിടന്ന് കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ റോഡിന് വീതി തീരെ കുറവാണ്. കഴിഞ്ഞ ദിവസം ചേലാട് സ്കൂൾപടിയിൽ ബൈക്ക് യാത്രികൻ റോഡിലെ കുഴിയിൽ വീണു പരുക്കേറ്റിരുന്നു.
രാമല്ലൂർ കവലയിൽ രൂപപ്പെട്ട വലിയ കുഴി ദീർഘദൂരയാത്രക്കാരെയാണ് കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. കുഴി തിരിച്ചറിയാതെ വേഗത്തിലെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുന്നതും കുഴിയിൽവീണ് തെറിക്കുന്നതും അപകടത്തിന് കാരണമാകുന്നു. കോതമംഗലം മലയംകീഴ് മുതൽ ബസ്റ്റാൻ്റ് മുതൽ ഗതാഗത തടസം നേരിടുന്നുണ്ട്. ട്രാഫീക്ക് പോലീസിൻ്റെ യാതൊരു ശ്രദ്ധയുമില്ലെന്ന് പരാതി. മാലിപ്പാറ, ഊഞ്ഞാപ്പാറയിൽ നിന്നു വരുന്ന പാറമടയിൽ നിന്നും വരുന്ന ടിപ്പർ, ടോറസ്, തുടങ്ങിയ ഭാരവാഹനങ്ങൾ അമിത വേഗത്തിലാണ് റോഡിലൂടെ ചീറി പായുന്നത്. കാൽനടയാത്രക്കാർക്കും, ഇരുചക്രവാഹനങ്ങൾക്കും ഇത് അപകട ഭീക്ഷണിയായി മാറുകയും ചെയ്യുന്നു. ഉടൻ റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.