കോതമംഗലം :കീരംപാറയിൽ KSEB ഓഫീസിനു സമീപം പ്രധാന റോഡിനോടു ചേർന്നുള്ള കാനയിലാണ് പാമ്പിൻ്റെ ജഡം കണ്ടെത്തിയത്. മലവെള്ളപ്പാച്ചിലിനൊപ്പം ഒഴുകിയെത്തിയ പാമ്പ് കഴിഞ്ഞ രാത്രി വാഹനം കയറിയാകാം ചത്തതെന്നാണ് പ്രാഥമിക നിഗമനം. 12 അടി വലിപ്പമുള്ള പാമ്പിനെ കാണാൻ ധാരാളം വഴിയാത്രക്കാരും കൂട്ടം കൂടിയിരുന്നു. ഇന്ന് സമീപത്തുനിന്ന് മറ്റൊരു പെരുമ്പാമ്പിനെ വനപാലകർ പിടികൂടിയിരുന്നു. വനമേഖലയോട് ചേർന്നു കിടക്കുന്ന കീരംപാറയിൽ മഴക്കാലത്ത് പാമ്പുകൾ കൂടുതലായി കാണപ്പെടാറുണ്ട്.
വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് തട്ടേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ PR ശ്രീകുമാറും, പാമ്പുപിടുത്ത വിദഗ്ദ്ധൻ C k വർഗീസും സ്ഥലത്തെത്തി പാമ്പിനെ തുടർനടപടികൾക്കായി കൊണ്ടുപോയി. പാമ്പിനെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് പരിശോധനകൾക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ശ്രീകുമാർ പറഞ്ഞു.