Connect with us

Hi, what are you looking for?

NEWS

ഇടുക്കി ഡാം നാളെ ചൊവ്വാഴ്ച രാവിലെ 11 മണിക്കും, ഇടമലയാർ 6 മണിക്കും തുറക്കുന്നു; പെരിയാറിന്റെ തീരത്തുള്ളവക്ക് ജാഗ്രത നിർദ്ദേശം.

കോതമംഗലം : ഇടുക്കി ഡാം നാളെ തുറക്കും. അണക്കെട്ടിന്റെ സമീപവാസികൾക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്നു വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ചൊവ്വാഴ്ച രാവിലെ 7ന് അപ്പർ റൂൾ കർവിൽ ജലനിരപ്പ് (2396.86 അടി ) എത്തും എന്നാണ് കണക്കുകൂട്ടൽ. ചൊവ്വാഴ്ച രാവിലെ 11ന് ഇടുക്കി ഡാം (ചെറുതോണി) തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിനാൽ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

ഡാമിന്റെ 2 ഷട്ടറുകൾ 50cm വീതമാണ് തുറക്കുക. 100 ക്യുമിക്സ് ജലം പുറത്തേയ്ക്ക് ഒഴുകും. സെക്കൻഡിൽ 1 ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുകുക. ഇടുക്കി, കഞ്ഞിക്കുഴി, വാത്തികുടി, തങ്കമണി മേഖലകളിൽ ജാഗ്രത നിർദേശം. ഡാം മേഖലയിലേയ്ക്ക് രാത്രികാല യാത്ര ഒഴിവാക്കുക.

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ (19/10/21) രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയർത്തുന്നതാണ്. 100 ക്യൂബിക് മീറ്റർ / സെക്കന്റ് അളവിലാണ് ജലം ഒഴുക്കുന്നത്. ഇതു മൂലം കാര്യമായ വ്യതിയാനം പെരിയാറിലെ ജലനിരപ്പിൽ പ്രതീക്ഷിക്കുന്നില്ല. ഇടമലയാറിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ടതില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലും, തുലാവർഷത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ശക്തമായ മഴയും നീരൊഴുക്കും ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തിയുമാണ് ഈ നടപടി. ഇതിന് പുറമെ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ വരും ദിവസങ്ങളിൽ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ രണ്ട് ഡാമുകളിൽ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടി കൂടിയാണ് ഇടമലയാറിലെ അധികജലം ഒഴുക്കി നിരപ്പ് ക്രമീകരിച്ചു നിർത്തുന്നത്.

ഇടമലയാർ ഡാമിലെ പരമാവധി ജല നിരപ്പ് 169 മീറ്ററും നിലവിലെ വെള്ളത്തിന്റെ അളവ് 165.45 മീറ്ററുമാണ്. സാധാരണ നിലയിൽ റെഡ് അലർട്ട് നൽകി, വെള്ളത്തിന്റെ അളവ് 166.80 മീറ്ററിന് മുകളിൽ ആകുന്ന ഘട്ടത്തിൽ മാത്രമാണ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതെങ്കിലും, ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കാൻ ഇടയുള്ളതിനാൽ, രണ്ട് ഡാമുകളിൽ നിന്നും ഒരേ സമയം ജലം ഒഴുക്കി വിടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണം എന്ന നിലയിലാണ് ഇപ്പോൾ തന്നെ ഇടമലയാർ ഡാമിലെ വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നതിന് അനുമതി നൽകുന്നത്. പുറത്തേയ്ക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 100 ക്യുബിക്ക് മീറ്റർ/സെക്കന്റ് മാത്രമായതിനാൽ പെരിയാറിൽ ഗുരുതരമായ സാഹചര്യം പ്രതീക്ഷിക്കുന്നില്ല. എങ്കിലും പുഴയുടെയും കൈവഴികളുടെയും സമീപത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

അണക്കെട്ടിൽ നിന്നും വെള്ളമൊഴുക്കുന്നതിന് മുന്നോടിയായി ബാധിത പ്രദേശങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിക്കേണ്ടവർക്കായി ക്യാമ്പുകളും സജ്ജമാണ്. ഇതു സംബന്ധിച്ച വിവരങ്ങൾക്കായി വില്ലേജ് ഓഫീസുകൾ, തദ്ദേശ സ്ഥാപനം എന്നിവയുമായി ബന്ധപ്പെടുക.

ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകളും ആവശ്യമായ മാർഗ നിർദേശം നൽകും.
ജില്ലാതല കൺട്രോൾ റൂം നമ്പറുകൾ
എമർജൻസി ഓപ്പറേഷൻസ് സെൻറർ – 1077 (ടോൾ ഫ്രീ നമ്പർ)
ലാൻഡ് ഫോൺ – 0484- 2423513
മൊബൈൽ – 9400021077
താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ
ആലുവ – 0484 2624052
കണയന്നൂർ – 0484 – 2360704
കൊച്ചി- 0484- 2215559
കോതമംഗലം – 0485- 2860468
കുന്നത്തുനാട് – 0484- 2522224
മുവാറ്റുപുഴ – 0485- 2813773
പറവൂർ – 0484- 2972817

You May Also Like

NEWS

വാരപ്പെട്ടി: പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. വാരപ്പെട്ടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തിയാണ് കോഴിപ്പിള്ളി, വാരപ്പെട്ടി ഇളങ്ങവം സർക്കാർ സ്കൂളുകൾക്കാണ് ക്ലാസ് മുറികളിലേക്കും ഓഫീസ് കൾക്കു മുള്ള ഫർണിച്ചറുകൾ വിതരണം...

NEWS

കോതമംഗലം : നിർദ്ധനരെ ചേർത്തുപിടിക്കാനും ആവശ്യഘട്ടങ്ങളിൽ സഹായമെത്തിക്കാനും ഓരോ കമ്യൂണിസ്റ്റുകാരനും മുന്നോട്ട് വരണമെന്നത് കാലഘട്ടത്തിൻ്റ ആവശ്യമായി കാണണമെന്ന് മുൻ എം എൽ എ എൽദോ എബ്രഹാം ആഹ്വാനം ചെയ്തു. സി പി ഐ...

NEWS

കോതമംഗലം: നെല്ലിക്കുഴിയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ...

NEWS

കോതമംഗലം: അങ്കമാലി- കാലടി കുററിലക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന മധ്യ കേരളത്തിൽ ക്ഷീര കർഷക മേഖലയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ പി.ഡി.ഡി.പി ഡയറിയുടെ ബോർഡ് സെക്രട്ടറിയായി കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം സ്വദേശിയായ കെ.ജെ. ബോബനെതിരഞ്ഞെടുത്തു....

NEWS

കോതമംഗലം : കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ സിസ്റ്റർ പോൾസി...

ACCIDENT

പോത്താനിക്കാട് : ടയർ കടയിൽ പരിശോധനയ്ക്കായി കൊണ്ടു വന്ന കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് റോഡിലേക്കുമറിഞ്ഞു. ആർക്കും പരിക്കില്ല.പോത്താനിക്കാട് സെയ്ന്റ് തോമസ് ആശുപത്രിക്കുസമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടയർ കടയിൽ എത്തി...

NEWS

കോതമംഗലം : സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി അംഗം, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അസീസ് റാവുത്തറിന്റെ നാലാമത് അനുസ്മരണം നെല്ലിക്കുഴിയിൽ...

NEWS

കോതമംഗലം : മന്ത്രി റോഷി അഗസ്റ്റിനും എ കെ ശശീന്ദ്രനുമെതിരെ ഡീന്‍ കുര്യാക്കോസ് എംപി. കൊച്ചി- മധുര ദേശീയ പാതയുടെ പേര് പോലും തെറ്റായി പറഞ്ഞുവെന്നും ദേശീയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ...

NEWS

കോതമംഗലം:- കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ്സും അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും അയൽക്കൂട്ടം സംഗമവും സംഘടിപ്പിച്ചു. സിൽവർ ജൂബിലിയുടെയും അയൽക്കൂട്ട സംഗമത്തിന്റെയും ഉദ്ഘാടനവും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം: ഉപഭോക്തൃ നിയമ പോരാട്ട വഴികളിൽ നീതി നിഷേധിക്കപ്പെട്ട അനേകരുടെ രക്ഷകനായി തുടരുകയാണ് ‘കോട്ടില്ലാ വക്കീലാ’യ കോതമംഗലം സ്വദേശി ഗോപാലൻ വെണ്ടുവഴി. നിയമബിരുദമില്ലാതിരുന്നിട്ടും ഉപഭോക്തൃ കോടതികളിൽ മറ്റുള്ളവർക്ക് വേണ്ടി കേസുകൾ വാദിച്ച് ജയിക്കുന്ന...

CHUTTUVATTOM

കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. 25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ...

error: Content is protected !!