കോതമംഗലം : കോതമംഗലം മാർബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയും എഴുത്തുകാരിയുമായ ബിന്ദു ജിജി എന്ന തൂലികാനാമത്തിൽ എഴുതുന്ന ബിന്ദു വർഗീസ് ടീച്ചറിന്റെ “മഴത്താളങ്ങൾ മുറുകുമ്പോൾ “എന്ന പ്രഥമ കവിതാസമാഹാരം കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ പ്രകാശനം ചെയ്തു. ശ്രീ ജയകുമാർ ചെങ്ങമനാട് ഏറ്റുവാങ്ങി. കോതമംഗലം ലയൺസ് ഹാളിൽ നഗരസഭാ വൈസ് ചെയർമാൻ ശ്രീമതി സിന്ധു ഗണേഷിന്റെ അധ്യക്ഷതയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങ് ശ്രീ ആന്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ശ്രീ സിജു പുന്നേക്കാട് പുസ്തകപരിചയം നടത്തി.

കവികളായ പവിത്രൻ തീക്കുനി, ഡോ സി രാവുണ്ണി എന്നിവർ ആശംസകളറിയിച്ചു.
ശ്രീ സിജിൽ കൊടുങ്ങല്ലൂർ, കുമാരി മെറിൻ ബെന്നി,അലിൻ ബിജു, ദീപ നമ്പൂതിരി എന്നിവർ കാവ്യാലാപനം നടത്തി. പ്രൊ . എ ജെ യോയാക്കി, തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ് എന്നിവർ സ്നേഹഭാഷണം നടത്തി.

യോഗത്തിൽ ശ്രീ റിൻസ് റോയ്, ശ്രീ ഡാമി പോൾ , ശ്രീഎൽദോസ് കെ വർഗീസ്, ശ്രീമതി ഷൈബി കെ എബ്രാഹാം, ശ്രീ കെ.എ ജോയ് . ശ്രീ ബാബു ഇരുമല, ശ്രീ കെ.ബി ചന്ദ്രശേഖരൻ , ശ്രീ ജോൺസ് കുട്ടമംഗലം, എന്നിവർ സംസാരിച്ചു. ബിന്ദു ജിജി മറുമൊഴിയും , ശ്രീ ജിജി വി ഡേവിഡ് നന്ദിയും രേഖപ്പെടുത്തി.
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							