കോതമംഗലം : കുട്ടമ്പുഴ വില്ലേജിലെ സത്രപ്പടി കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതുമൂലം 16/10/2021 ശനിയാഴ്ച 22 കുടുംബങ്ങളെ കുട്ടമ്പുഴ വിമല പബ്ലിക് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിരുന്നു. 23 പുരുഷന്മാരും 28 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെടെ 59 അംഗങ്ങളാണ് ക്യാമ്പിലുള്ളത്. ആൻ്റണി ജോൺ MLAയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കളക്ടർ വൃന്ദ ദേവി എൻ ആർ,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,കുട്ടമ്പുഴ പോലീസ് ഇൻസ്പെക്ടർ കെ എം മഹേഷ് കുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോക്ടർ വിന്നി വർഗീസിൻ്റെ നേതൃത്യത്തിൽ ക്യാമ്പിലുള്ളവർക്ക് ആവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ,സി പി ഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ കെ ശിവൻ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.