കോതമംഗലം : മഴ കനത്തതോടെ എറണാകുളം ജില്ലയിലെ മലയോര മേഖല ഭീതിയുടെ നിഴലിൽ ആണ്. ദുരിതം വിതച്ച് കനത്ത മഴ പെയ്യ്തതോടെ മണ്ണിടിച്ചിലും, കൂറ്റൻ കല്ലുകൾ ഉരുണ്ടു വീണുമെല്ലാം കർഷകരുടെ ഏക്കറു കണക്കിന് കൃഷി ഭൂമിയാണ് നശിച്ചു പോയിരിക്കുന്നത്. ശക്തമായ മഴയിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലും, വെള്ളകെട്ടും ആണ്. ചൊവ്വെഴ്ച രാത്രി പെയ്യ്ത കനത്ത മഴയിൽ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് നിരവധി കൃഷി നാശം സംഭവിച്ചു. മനോജ് തുമ്പേപ്പറമ്പിലിൻ്റ വീടിനു സമീപംഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കൂറ്റൻ പാറ കെട്ടുകൾ അടർന്നു ഉരുണ്ടു മനോജിന്റെ കൃഷിയിടത്തിലേക്ക് പതിക്കുകയായിരുന്നു.
കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഇദ്ദേഹത്തിന്റെ65 റബ്ബറുകൾ പൂർണമായും,30 ഓളം റബറുകൾ ഭാഗീകമായും കൊക്കോ കാപ്പി എന്നീ കാർഷിക വിളകൾ പൂർണമായും നശിച്ചു.ചൊവ്വെ രാത്രി 7 മാണിയോട് കൂടി വലിയ ശബ്ദത്തോടെകൂറ്റൻ പാറ കല്ലും, മണ്ണും ഇടിഞ്ഞു താഴേക്കു പതിക്കുകയായിരുന്നുവെന്ന് പ്രദേശവാസിയും വാർഡുമെമ്പർ കൂടിയായ ശ്രീജ ബിജു പറഞ്ഞു.