കോതമംഗലം : കീരംപാറ പഞ്ചായത്ത് മുട്ടത്ത് കണ്ടം 611 മുടിയിൽ ഉണ്ടായ മലയിടിച്ചിൽ പ്രദേശം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീറിൻ്റെ നേതൃത്വത്തിൽ യുഡിഎഫ് ജനപ്രതിനിധികളുടെയും യുഡിഎഫ് മണ്ഡലം നേതാക്കളുടെയും സംഘം സന്ദർശിച്ചു. രണ്ട് മാസം മുൻപ് ഇവിടെയുണ്ടായ മലയിടിച്ചിലിൽ കൂറ്റൻ പാറക്കല്ലുകൾ താഴേക്ക് പതിച്ചപ്പോൾ ഒരു ഏക്കറോളം കൃഷി ഭൂമിക്ക് പൂർണ്ണമായും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. റെവന്യൂ വകുപ്പും, ജിയോളജി വകുപ്പും സ്ഥലം പരിശോധന നടത്തി പരിഹാരം ഉണ്ടാക്കും എന്ന് പറഞ്ഞിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായ പേരും മഴയിൽ വീണ്ടും മണ്ണിടിച്ചിലിനൊപ്പം വൻ പാറ കല്ലുകൾ താഴേക്ക് പതിക്കുകയുണ്ടായി. ഈ പ്രദേശത്തെ ജനങ്ങൾ വളരെ ആശങ്കയിലാണ്. ഇതിന് ഉടനടി പരിഹാരം കാണണമെന്നും, താഴേക്ക് പതിച്ച വലിയ കല്ലുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും, മലമുകളിൽ ഭീഷണിയായിട്ടുള്ള പാറകല്ലുകൾ നീക്കം ചെയ്തു കൊണ്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ നടപടി സ്വീകരിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ ആവശ്യപ്പെട്ടു.
റെവന്യൂ വകുപ്പും ജിയോളജി വകുപ്പും അടിയന്തിരമായി സ്ഥലം സന്ദർശിച്ചു, നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റാണികുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് നിസ മോൾ ഇസ്മായിൽ,സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേൽ,യുഡിഎഫ് മണ്ഡലം ചെയർമാൻ ബിനോയി മഞ്ഞുമ്മേകുടിയിൽ,കൺവീനർ P.A.മാമച്ചൻ,സെക്രട്ടറി ജോജി സ്കറിയ, പഞ്ചായത്ത് മെമ്പർ മാരായ മാമച്ചൻ ജോസഫ്,ഗോപി മുട്ടത്ത്,മഞ്ചൂ സാബു,ബീന റോജോ,ബസിൽ ബേബി തുടങ്ങിയവർ സംഘത്തിനൊപ്പം സംഭവസ്ഥലം സന്ദർശിച്ചു.