കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മൃഗസംരക്ഷണ വകുപ്പിൽ 32 ലക്ഷം രൂപയുടെ വിവിധ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കോതമംഗലം മണ്ഡലത്തിലെ വിവിധ മൃഗാശുപത്രികൾ വഴി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾ സംബന്ധിച്ചും ഓരോ പ്രവർത്തികളുടെയും നിലവിലെ സ്ഥിതി സംബന്ധിച്ചും ആൻ്റണി ജോൺ MLA ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏറെ ക്ഷീരകർഷകർ ഉള്ള കോതമംഗലം മണ്ഡലത്തിലെ മൃഗാശുപത്രികളിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി വിവിധ പദ്ധതികൾക്കായി കൂടുതൽ തുക അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നും MLA നിയമസഭയിൽ ആവശ്യപ്പെട്ടു.
പശുവളർത്തൽ പദ്ധതി,പശുക്കിടാരി വളർത്തൽ പദ്ധതി,ആട് വളർത്തൽ പദ്ധതി,താറാവ് വളർത്തൽ പദ്ധതി,കോഴി വളർത്തൽ പദ്ധതി,പന്നിവളർത്തൽ പദ്ധതി,തീറ്റ പുൽ കൃഷി,ശുചിത്വ പൂർണ്ണമായ കന്നുകാലി തൊഴുത്ത്,കറവയന്ത്രം,ശാസ്ത്രീയമായ കന്നുകാലി വളർത്തൽ തുടങ്ങിയ പദ്ധതിക്കായിട്ടാണ് തുക അനുവദിച്ചിട്ടുള്ളത്.
VD ചെറുവട്ടൂർ – 3,56,600,VH കോതമംഗലം – 2,12,600, VH കോട്ടപ്പടി – 3,02600,VD കുട്ടമ്പുഴ 7,46,400,VD ഊഞ്ഞാപ്പാറ – 2,94,971,VD പല്ലാരിമംഗലം – 1,96,200,VD പിണ്ടിമന 7,58,400,VD വാരപ്പെട്ടി 3,32,229 എന്നിങ്ങനെ 32 ലക്ഷം രൂപയുടെ പദ്ധതികളാണ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി വിവിധ മൃഗാശുപത്രികളിലായി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി ജോൺ MLA യെ നിയമസഭയിൽ അറിയിച്ചു.