Connect with us

Hi, what are you looking for?

NEWS

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ ജില്ലാതല സമാപനം കോതമംഗലത്ത് നടത്തി.

കോതമംഗലം : കേന്ദ്ര യുവജന കായിക മന്ത്രാലയം രാജ്യത്താകമാനം സംഘടിപ്പിച്ച ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള ഫിറ്റ്‌ ഇന്ത്യ ഫ്രീഡം റൺ 2.0 എന്ന ആശയത്തിൽ എല്ലാവർക്കും ഫിറ്റ്നസ് എന്ന സന്ദേശം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ 75 വർഷത്തെ ഓർമ്മക്കായി 2021 ആഗസ്റ്റ് 13 മുതൽ രാജ്യ വ്യാപകമായി നടന്ന് വന്നതിന്റെ എറണാകുളം ജില്ലയിലെ സമാപനം നെഹ്‌റു യുവ കേന്ദ്രവുമായി സഹകരിച്ച് ഏഴ് താലൂക്കുകളിലായി നടത്തിവന്ന കൂട്ടയോട്ടം കോതമംഗലത്ത് നടത്തി.

മാർ അത്തനേഷ്യസ്  കോളേജിലെ എൻ സി സി,എൻ എസ് എസ്,യൂത്ത് റെഡ് ക്രോസ്,റോട്ടറി കരാട്ടെ ക്ലബ് എന്നീ സംഘടനകളുടെ സഹകരണത്തോടെ ആരംഭിച്ച കൂട്ടയോട്ടം ആൻ്റണി ജോൺ MLA കെ എസ് ആർ ടി സി ജംഗ്ഷനിൽ വെച്ച് ഉദ്ഘാടനം ചെയ്തു.റെഡ് ക്രോസ് എറണാകുളം ജില്ലാ ചെയർമാൻ ജോയി പോൾ അധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി മുഖ്യപ്രഭാഷണം നടത്തി. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ,സംസ്ഥാന മാനേജിങ് കമ്മിറ്റി അംഗം അഡ്വ. രാജേഷ് രാജൻ,ജില്ലാ കമ്മിറ്റി അംഗം ലോറൻസ് അബ്രഹാം,പ്രോഗ്രാം ഓഫീസർമാരായ ഡോ. അൽഫോൻസ സി എ,ഡോ. സീന ജോൺ,എൻ വൈ കെ നാഷണൽ യൂത്ത് വോളന്റീയർമാരായ അതുൽ പ്രേം,അച്ചു പ്രസന്നൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കെ എസ് ആർ ടി സി ജംഗ്ഷനിൽ കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ ബേസിൽ തോമസ് ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ സമാപിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം : കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ആവോലിച്ചാൽ സ്വദേശി എം എൻ സതീശനെ ആന്റണി ജോൺ എംഎൽഎ സന്ദർശിച്ചു. എംഎൽഎ യോടൊപ്പം കവളങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം എബിമോൻ മാത്യു,കോതമംഗലം...

CHUTTUVATTOM

കോതമംഗലം: പുതു വര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി ആരോഗ്യവകുപ്പ് ആരംഭിക്കുന്ന ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നെസ് ക്യാമ്പയിന്‍ പരിപാടിയുടെ എറണാകുളം, ഇടുക്കി ജില്ലാ തല പ്രീ ലോഞ്ച് ഉദ്ഘാടനം നടന്നു. കോതമംഗലം എംബീറ്റ്‌സ്...

CHUTTUVATTOM

വാരപ്പെട്ടി: പഞ്ചായത്തിലെ മൈലൂര്‍ ടീം ചാരിറ്റി വാര്‍ഷിക പൊതുയോഗവും സി.കെ അബ്ദുള്‍ നൂര്‍ അനുസ്മരണവും മെഡിക്കല്‍ ക്യാമ്പും നടത്തി. കഴിഞ്ഞ 9 വര്‍ഷമായി കോതമംഗലം താലൂക്കിലെ മൈലൂരില്‍ പ്രവര്‍ത്തിക്കുന്ന ടീം ചാരിറ്റി സാമൂഹിക...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കവളങ്ങാട്: കവളങ്ങാട് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ പി എം ശിവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്,...

NEWS

പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

error: Content is protected !!