കോതമംഗലം: കോതമംഗലം പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം സ്വദേശിനി ആമിന അബ്ദുൾ ഖാദറിന്റെ കൊലപാതക കേസിന്റെ തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ആന്റണി ജോൺ MLA അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ പിണ്ടിമന പഞ്ചായത്തിൽ അയിരൂർപാടം സ്വദേശിനി പാണ്ട്യാർപ്പിള്ളിൽ വീട്ടിൽ ആമിന അബ്ദുൾ ഖാദർ മാർച്ച് മാസം ഏഴാം തീയതി പാടത്ത് പുല്ല് മുറിക്കാൻ പോയപ്പോൾ പട്ടാപ്പകൽ കൊലചെയ്യപ്പെടുകയും കൊലപാതക ശേഷം ആഭരണങ്ങൾ മോഷ്ടിക്കുകയും ചെയ്തിട്ടുള്ളതാണ്.
ഒരു നാടിനെ ആകെ നടുക്കിയ പട്ടാപകൽ നടന്ന സംഭവത്തിൽ കോതമംഗലം പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 434/2021 U/s 174 CrPC പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിലും നാളിതുവരെയായി കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുന്നതിനും കുറ്റവാളികളെ വേഗത്തിൽ കണ്ടെത്തുന്നതിനുമായി അന്വേഷണ ചുമതല ക്രൈംബാഞ്ചിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിക്കുകയും,നിയമസഭയിൽ ചോദ്യമായും സബ്മിഷനുമായും വിഷയം ഉന്നയിച്ചിരുന്നു. yiസ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ എറണാകുളം യൂണിറ്റിനാണ് അന്വേഷണ ചുമതല. ക്രെംബ്രാഞ്ച് DYSP വൈ.ആർ റസ്റ്റം മിനാണ് അന്വേഷണ ചുമതല.അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തതായും MLA അറിയിച്ചു.