കോതമംഗലം:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കോതമംഗലം ജില്ലാ അസോസിയേഷനിലെ ഓപ്പൺ ഗ്രൂപ്പ് ആയ 22nd BPM റോവർ ക്രൂവിന്റെ നേതൃത്വത്തിൽ നിർധനരായ ആദിവാസികുടികളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 13 ആദിവാസി കുടികളിൽ നിന്നായി 730 കുട്ടികളിലേയ്ക്ക് സഹായമെത്തി. പന്തപ്ര കോളനിയിലെ അംഗനവാടിയിൽ വച്ച് നടന്ന “കരുതൽ 2021” ഉദ്ഘാടനം ആൻ്റണി ജോൺ MLA നിർവ്വഹിച്ചു.

ചടങ്ങിൽ അസിസ്റ്റൻ്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ സി എസ് സുധീഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,ഡപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ബെൻസി ലാൽ, അസ്സിസ്റ്റന്റ് ജില്ലാ കമ്മീഷണർ എം വി ജോർജ്,ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർമാരായ ശ്രീജ മോൾ വി പി(S),ടിന്റു ചന്ദ്രൻ(G),റോവർ ലീഡർ ബിബിൻ എൻ കെ എന്നിവർ സന്നിഹിതരായിരുന്നു.



























































