കോതമംഗലം : രണ്ടാം പിണറായി സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയുടെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 134 ഭവനങ്ങൾ പൂർത്തിയായതായി ആന്റണി ജോൺ MLA അറിയിച്ചു. പിണ്ടിമന 40,കോതമംഗലം മുനിസിപ്പാലിറ്റി 31,കോട്ടപ്പടി 25,കുട്ടമ്പുഴ 16,പല്ലാരിമംഗലം 9,വാരപ്പെട്ടി 4,കവളങ്ങാട് 4,നെല്ലിക്കുഴി 3,കീരംപാറ 2 എന്നിങ്ങനെയാണ് 134 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോതമംഗലം മണ്ഡലത്തിൽ 2757 വീടുകൾ പൂർത്തീകരിച്ചിരുന്നു.ഇതിനു പുറമെയാണ് ഇപ്പോൾ 134 ഭവനങ്ങൾ കൂടി പൂർത്തീകരിച്ചതെന്നും MLA പറഞ്ഞു.