Connect with us

Hi, what are you looking for?

NEWS

തീവ്രവാദ പ്രവർത്തനങ്ങളെ വിമർശിക്കുന്നതിനോടുള്ള അസഹിഷ്ണുത അവസാനിപ്പിക്കണം: കോതമംഗലം രൂപത.

കോതമംഗലം: മതത്തിന്റെ മറവിൽ സമൂഹത്തിൽ ഉയർന്നു വരുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്ത് സമൂഹത്തിന് നന്മ കാംക്ഷിക്കുന്ന ഏവരും സർവാത്മനാ സ്വീകരിച്ചെന്ന് കോതമംഗലം രൂപത. കല്ലറങ്ങാട്ട് പിതാവിന്റെ ഭാഗത്തുനിന്ന് മതസ്പർദ്ധ ഉണർത്തുന്ന യാതൊന്നും ഉണ്ടായിട്ടില്ലെന്നും സമൂഹത്തിൽ വളർന്നുവരുന്ന തെറ്റായ പ്രവണതകൾക്കെതിരെ അതിസൂക്ഷ്മ നിരീക്ഷണം നടത്തിയ ശേഷം ജാഗ്രതയോടും കൃത്യതയോടും കൂടി നിലപാട് വ്യക്തമാക്കിയതിനെ കോതമംഗലം രൂപതാജാഗ്രതാസമിതി അഭിനന്ദിച്ചു.


സമൂഹത്തിൽ പ്രബലമാകുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് ആഴത്തിൽ അന്വേഷണം നടത്താനോ ലഭ്യമായ തെളിവുകളെ ഗൗരവത്തിലെടുക്കാനോ തുനിയാത്തത് സർക്കാർ തലത്തിലുള്ള ഗുരുതര വീഴ്ചയാണ്. തീവ്രവാദ സ്വഭാവമുള്ള പ്രവർത്തികളെ വിമർശിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസ്താവനകൾ കേരളത്തിലെ രാഷ്ട്രീയ ധാർമിക നിലവാരത്തകർച്ച വ്യക്തമാക്കുന്നതെന്നും രൂപതാസമിതി വ്യക്തമാക്കി.

കല്ലറങ്ങാട്ട് പിതാവിന്റെ വാക്കുകളുടെ അതിരും വേലിയും നിർണയിച്ചവർ അതിനു മുൻപേ മതത്തിന്റെ പേരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് അതിരിടാൻ മുന്നിട്ടിറങ്ങേണ്ടതാണ്. നാടിന്റെ നന്മയും ജനങ്ങളുടെ സുരക്ഷയും ആഗ്രഹിക്കുന്നവരും സമൂഹത്തിന്റെ ചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നവരുമായ അനേകർ മതതീവ്രവാദികളുടെ ക്രൂരത നിറഞ്ഞ സങ്കുചിത മനസ്സിനെ അപലപിക്കുന്നവരാണെന്നും ജാഗ്രതാസമിതി വിലയിരുത്തി.


ആനുകാലിക പ്രതിസന്ധികളിലേക്ക് വെളിച്ചംവീശുന്ന കല്ലറങ്ങാട്ട് പിതാവിന്റെ പ്രസ്താവനകളെ തെരുവിലെ ശക്തിപ്രകടനം കൊണ്ടും ഭീഷണി കൊണ്ടും നേരിടാമെന്നത് മിഥ്യാധാരണയാണെന്നും സമിതി പ്രസ്താവിച്ചു. അഭിവന്ദ്യ പിതാക്കന്മാർ നിർഭയം സത്യം സമൂഹത്തോട് വിളിച്ചു പറയണമെന്നും വിശ്വാസസമൂഹം അതിനൊപ്പം നിലകൊള്ളണമെന്നും സമിതി വ്യക്തമാക്കി. കോതമംഗലം രൂപതാദ്ധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന രൂപതാജാഗ്രതാസമിതി, പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് പൂർണപിന്തുണ പ്രഖ്യാപിച്ചു.

instagram views kaufen

You May Also Like

NEWS

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ഓണചന്ത ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കോതമംഗലത്ത് എൻ്റെ നാടിൻ്റെ ഓണചന്തയിൽ ആഗസ്റ്റ് 25 മുതൽ ഒരു പാക്കറ്റ് ബ്രാൻഡഡ് വെളിച്ചെണ്ണ 229 രൂപക്ക്...

NEWS

കോതമംഗലം :സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ തിങ്കളാഴ്ച (25/8/25) വാരപ്പെട്ടി വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി...

NEWS

കോതമംഗലം: ബോധി കലാ സാംസ്‌കാരിക സംഘടയുടെ 2025-26 വർഷത്തെ കലാസാംസ്‌കാരിക പരിപാടികൾക്ക് തുടക്കമായി. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷത യിൽ ചേർന്ന ചടങ്ങിൽ വച്ച് ബഹു: കോതമംഗലം എം.എൽ.എ ...

NEWS

കോതമംഗലം:  താലൂക്കിലെ ഭൂതത്താൻകെട്ട് -വടാട്ടുപാറ റോഡിൽ കാട്ടാനകൂട്ടങ്ങളുടെ സാന്നിധ്യം യാത്രക്കാർക്ക് ഭീഷണിയാകുന്നു. പെരിയാറിന് കുറുകെ നിർമ്മിച്ചിട്ടുള്ള ഭൂതത്താൻകെട്ട് കഴിഞ്ഞ് വടാട്ടുപാറ റോഡിലാണ് കാട്ടാനകൂട്ടങ്ങൾ രാത്രി തമ്പടിക്കുന്നത് പതിവ് കാഴ്ചയാകുന്നത്. ഭൂതത്താൻകെട്ട് അണക്കെട്ടിന് സമീപമുള്ള...

NEWS

കോതമംഗലം : സി ഐ എസ് സി ഇ റീജിയണൽ നീന്തൽ ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒന്നാം സ്ഥാനവും, 50 മീറ്റർ ഫ്രീ സ്റ്റൈലിൽ രണ്ടാം സ്ഥാനവും നേടിയ ജൂവൽ...

NEWS

കോതമംഗലം :ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഊന്നുകൽ സഹകരണ ബാങ്ക് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുമായി സഹകരിച്ച് ബാങ്കിന്റെ ഹെഡ് ഓഫീസിൽ 20 കിലോ വാട്ട് ശേഷിയുള്ള സോളാർ പവർ...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് വനിതാ സഹകരണ സംഘത്തിന്റെ കീഴിൽ കോതമംഗലം വലിയ പള്ളിക്ക് സമീപമുള്ള ബാങ്ക് ബിൽഡിങ്ങിൽ ഗാർമെന്റ്സ് യൂണിറ്റ് ആരംഭിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് ശോഭാ രവീന്ദ്രൻ...

NEWS

കോതമംഗലം : ചേലാട് കരിങ്ങഴയിൽ കഴിഞ്ഞ 27 വർഷമായി പ്രവർത്തിക്കുന്ന ആതുര സേവന സ്ഥാപനമാണ് ബെത്സൈദ ആശ്രമം ആകാശപറവകൾ എന്ന സ്ഥാപനം ആരോരുമില്ലാത്ത പ്രായമായ സഹോദരങ്ങൾക്ക് അഭയം നൽകുന്ന സ്ഥാപനമാണ്. സമൂഹത്തിലെ നല്ലവരായ...

NEWS

കോതമംഗലം: ഐ. എം. എ. അവയവദാനകമ്മിറ്റിയുടെ സംസ്ഥാന സെമിനാര്‍ : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അവയവദാന കമ്മിറ്റിയുടെ സംസ്ഥാന സെമിനാര്‍, ഐ. എം. എ. കോതമംഗലം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം എംബിറ്റ്സ് കോളേജില്‍...

NEWS

കവളങ്ങാട് : ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്‍റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കൊലപ്പെടുത്തി ഒളിപ്പിച്ച നിലയില്‍ ഉള്ളതാണ് എന്ന് പോലീസ് സ്ഥിരീകരിച്ചു.വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ശാന്ത (61) യെയാണ്...

NEWS

കോതമംഗലം: മുപ്പത്തിയാറു മണിക്കൂർ തുടർച്ചയായി നടത്തപ്പെടുന്ന ഡോട്ട് ഹാക്ക് ഹാക്കത്തോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്‌സ് (ഐ. ട്രിപ്പൾ ഈ) എം എ എഞ്ചിനീയറിംഗ് കോളേജ് സ്റ്റുഡന്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ദ്വിദിന അന്തർദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു. പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ എമിരറ്റസ് പ്രൊഫസർ ഡോ. രാമകൃഷ്ണ രാമനാഥ് സോണ്ടേ ഉദ്ഘാടനം നിർവഹിച്ചു. ശുദ്ധമായ...

error: Content is protected !!