പെരുമ്പാവൂർ: കല ഉന്നതമാണ്. അതിൽ സംഗീതം ജന്മസിദ്ധമായ കാര്യമാണ്. അങ്ങനെ സംഗീതം ജന്മ സിദ്ധമായി കിട്ടിയ അനുഗ്രഹീത ഗായകനാണ് പെരുമ്പാവൂർ കൂടാലപ്പാട് സ്വദേശി ഗണേഷ്. ഗണേഷിന് സംഗീതം ജീവതാളം തന്നെയാണ്. പ്രധാന ജോലി മരപ്പണി ആണെങ്കിലും, സംഗീതം വിട്ടൊരു കളിയില്ല. പാട്ടിന്റെയും, മരപ്പണിയുടെയും ട്രാക്കിലാണ്
ഗണേഷിന്റെ ജീവിതം എന്ന് പറയാം. തടിയിൽ കവിത രചിക്കുന്നതിനൊപ്പം ഗാനാലാപനത്തിലും വിസ്മയം തീർക്കുകയാണ് ശാസ്ത്രിയമായി സംഗീതം പഠിക്കാത്ത ഈ പാട്ടുകാരൻ. ജീവിതത്തില്‍ മരപ്പണിയ്ക്കും സംഗീതത്തിനും ഒരേസ്ഥാനമാണ് ഗണേഷ് ശങ്കര്‍
എന്ന ഗായകന്‍ നല്‍കിയിരിക്കുന്നത് തന്നെ. രണ്ടിനേയും കൂട്ടിയിണക്കി ജീവിതതാളം കണ്ടെത്തുന്നതില്‍ വിജയം കണ്ടെത്തിയിരിക്കുകയാണ് ഈ കലാകാരന്‍.
നാട്ടിലെ ഗ്രാമീണ കലാവേദികളിലൂടെയാണ് പാട്ടുകാരനായി ഗണേഷിനെ ജനം അറിയപ്പെട്ടു തുടങ്ങിയത്. അഭിരുചി തിരിച്ച റിഞ്ഞത്, പെരുമ്പാവൂർ കൂവപ്പടി ഗണപതിവിലാസം ഹൈസ്ക്കൂ
ളില്‍ പഠിയ്ക്കുമ്പോള്‍ അന്നവിടെ സംഗീതാധ്യാപ കനായിരുന്ന ചേര്‍ത്തല എസ്.കെ. ജയദനാണ്.
കുറച്ചുകാലം അദ്ദേഹം ഗണേഷിന് സംഗീതപാഠങ്ങള്‍ പകര്‍ന്നുനല്‍കിയിരുന്നു. കുടുംബത്തിലെ സാമ്പത്തിക പരാധീനതകള്‍ മൂലം പഠനം പത്താം തരമോടെ നിര്‍ത്തി. സ്കൂൾ പഠന കാലത്ത് യുവജനഉത്സവ വേദികളിൽ നിറ സാന്നിധ്യം ആയിരുന്നു ഗണേഷ്. ലളിത ഗാന മത്സരങ്ങളിലെ സ്ഥിരം വിജയി.നിരവധി സമ്മാനങ്ങൾ. അപ്പോഴും നിറം മങ്ങിയ ജീവിതം പഠനം മുന്നോട്ട് കൊണ്ടു പോകുവാൻ സമ്മതിച്ചില്ല. തുടര്‍ന്ന് കുലത്തൊഴിലായ മരപ്പണി പഠിച്ച് രംഗത്തേക്കിറങ്ങി.
മരപ്പണികളുടെ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി ഉത്സവവേദികളിലും
മറ്റും ഗാനമേളകളില്‍ സജീവമായി പാടിയിരുന്നു. കലാപ്രകടനം വല്ലപ്പോഴുമൊക്കെ വരുമാനമാര്‍ഗ്ഗ വുമായിരുന്നു. അതുകൊണ്ടുതന്നെ മിമിക്രിയിലെ തന്‍റെ പാടവവും വേദികളില്‍ അവതരിപ്പിച്ച് കൈയടി നേടി. 2000-01 കാലഘട്ടത്തിൽ സുഹൃത്ത് ജയന്റെ ഗാനമേള ട്രൂപ് ആയ പെരുമ്പാവൂർ സാഗരിക യിൽ പ്രവർത്തിച്ചു. പിന്നീട് ന്യൂ ഫാസ്ക് എന്ന മിമിക്രി ട്രൂപ്പിലും. ഒരു മുഴുവന്‍ സമയ ഗായകനല്ലെങ്കിലും, കര്‍ണ്ണാടക സംഗീതജ്ഞാനിയല്ലെങ്കിലും പാടുന്ന
പാട്ടുകളുടെ ഭാവതലങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ആലാപനശേഷി കൈമുതലായുള്ള ഗായകനാണ് ഗണേഷ് എന്നത് ഇദ്ദേഹത്തെ അറിയുന്ന ആസ്വാദകര്‍ സമ്മതിക്കും.
പുരുഷനാദത്തിന്‍റെ ഗാംഭീര്യ ഗരിമയുള്ള പാട്ടുകാരന്‍. കുറെയേറെ ഹിന്ദു
ഭക്തിഗാന ആല്‍ബങ്ങളില്‍ ശ്രദ്ധേയമായ ഗാനങ്ങള്‍ ആലപിയ്ക്കാന്‍ അവസരം ലഭിച്ചിട്ടുമുണ്ട് ഇദ്ദേഹത്തിന് . ഗണേഷിന്‍റെ സ്വന്തം നാടായ കൂടാലപ്പാട്, കല്ലറയ്ക്കല്‍ മഹാവിഷ്ണു, മഹാദേവക്ഷേത്രത്തിനു വേണ്ടി സ്വന്തമായി വരികളെഴുതി ഈണമിട്ടു കൊണ്ട് സംഗീതസംവിധായകന്‍റെ കുപ്പായവുമണിഞ്ഞിട്ടുണ്ട്. ഒക്കല്‍ ശ്രീകൃഷ്ണക്ഷേത്രം,
ഐക്കുന്നത്ത് ശ്രീകൃഷ്ണക്ഷേത്രം, കൊടു വേലിപ്പടി കോട്ടയ്ക്കല്‍ എടമനക്കാവ് ഭഗവതി
ക്ഷേത്രം, വളയന്‍ചിറങ്ങര നിരവത്ത് ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ ഭക്തിഗാന ആല്‍
ബങ്ങളില്‍ പാടാനവസരം ഉണ്ടായിട്ടുണ്ട്. കോവിഡിന്‍റെ തുടക്കകാലത്ത് പ്രവാസി മലയാളി എന്ന
വീഡിയോ ആല്‍ബത്തില്‍ ഗണേഷ് പാടിയിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ക്രിസ്തുമസ്സിന് പാതിരാ
ക്കുര്‍ബ്ബാന’ എന്നൊരാല്‍ബവും ചെയ്തു.
ഏറ്റവും ഒടുവിലായി ഈ ഓണത്തിന് ഉത്രാടനാളിലും തിരുവോണത്തിനുമായി രണ്ട് ഓണപ്പാട്ടുകളില്‍ ഗണേഷ് ഗായകപങ്കാളിയായി. തിരുമുല്‍ക്കാഴ്ച,
ഗുരുവായൂരപ്പന്‍റെ കാഴ്ചക്കുല എന്നിവയ്ക്ക്
യൂട്യൂബില്‍ കാഴ്ചക്കാരേറിവരുന്നു. പത്തുമുപ്പതു
വര്‍ഷത്തിലേറെയായി സംഗീതരംഗത്ത് നില്‍
ക്കുന്നുവെങ്കിലും അര്‍ഹമായ പരിഗണനകള്‍
ഈ കലാകാരനെ ഇനിയും തേടിയെത്തിയിട്ടില്ല.
കോവിഡിന് മുമ്പുവരെ തന്റെ സുഹൃത്തായ ബിനു നേതൃത്വം കൊടുത്ത് പെരുമ്പാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കൊച്ചിന്‍ സിംഫണി
ഓര്‍ക്കെസ്ട്ര എന്ന ഗായകസംഘത്തില്‍ സജീ
വമായിരുന്നു, ഗണേഷ്.
കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്തിന്‍റെ സാമ്പ
ത്തികപ്രതിസന്ധികള്‍ എല്ലാ കലാകാരന്മാരെ
പ്പോലെ ഇദ്ദേഹത്തെയും തളര്‍ത്തുന്നു. വിശ്വകര്‍മ്മ
കുടുംബമായ കൂടാലപ്പാട് നെടുമ്പിള്ളി വീട്ടില്‍
പരേതരായ ശങ്കരന്‍റെയും പാറുക്കുട്ടിയുടെയും
മകനാണ് ഈ നാല്പത്തഞ്ചുകാരന്‍. കോവിഡ്
പ്രതിസന്ധിവന്നതോടെ മരപ്പണിയില്‍ നിന്നുള്ള
വരുമാനവും കുറഞ്ഞു. ഭാര്യ കുമാരിയുടെ പശു
വളര്‍ത്തലും, പാല്‍വില്‍പ്പനയും, തയ്യല്‍ ജോലി
കളില്‍ നിന്നുമുള്ള വരുമാനവും കൊണ്ട് കഷ്ടിച്ചു
കഴിഞ്ഞുകൂടിപ്പോകുന്നു കുടുംബം. മകള്‍ അനുശ്രീ
പ്ലസ്ടു പൂര്‍ത്തിയാക്കി നില്‍ക്കുന്നു. മകന്‍ അഭിരാം കൂവപ്പടി ഗണപതി വിലാസം സ്കൂളിൽ
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഏറെക്കാലം
മുമ്പ് വിശ്വകര്‍മ്മസഭയുടെ കൂടാലപ്പാട് ശാഖ
ഗണേഷിനെ ആദരിച്ചിരുന്നു. കൂവപ്പടി ഗണപതി
വിലാസം ഹൈസ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ
ഗണേഷ് മാതൃവിദ്യാലയത്തെക്കുറിച്ചുള്ള ഒരു
കവിതാശില്പം ദൃശ്യവത്ക്കരിക്കുന്നതിനായി
ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. വരികളെഴുതിയിരി
ക്കുന്നത് കൂവപ്പടി ജി. ഹരികുമാറും, പശ്ചാത്തല
സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് അശമന്നൂര്‍
ഗവണ്മെന്റ് യു.പി.സകൂളിലെ അദ്ധ്യാപകന്‍ ലിന്‍സണ്‍
ദേവസ്സി ഇഞ്ചയക്കലും ആണ്. ഒക്ടോബറില്‍ നവരാത്രി
യോടനുബന്ധിച്ച് പുറത്തിറക്കാനാണുദ്ദേശിക്കുന്നതെന്ന്
ഗണേഷ് പറഞ്ഞു. പെരുമ്പാവൂരിലെ ന്യൂവേവ് മ്യൂസിക്
പ്രൊഡക്ഷന്‍ കമ്പനിയാണ് ഗണേഷിന്‍റെ സംഗീതശ്രമ
ങ്ങള്‍ക്ക് പ്രോത്സാഹനമേകാൻ എപ്പോഴും കൂടെയുള്ളത്. സംഗീതത്തെ ഉപാസിക്കാന്‍ ഈ ജന്മം മുഴുവന്‍ കാഴ്ചവച്ച് ആ മഹാ സാഗരത്തെ പ്രണയിക്കുകയാണ് ഗണേഷ്.