കോതമംഗലം : അഭിമാനിക്കാം കുട്ടമ്പുഴയ്ക്ക് , പ്രതീക്ഷ ഉണർത്തുന്ന ഇത് പോലെ ഉള്ള യുവജനങ്ങൾ വളർന്നു വരുന്നതിൽ. വാക്കിൽ മാത്രമല്ല പ്രവർത്തിയിലും പൊതു നന്മ ചെയ്യുന്നതിലാണ് ശരിയായ സമൂഹ്യ സേവനം കുടികൊള്ളുന്നത്. പ്രവർത്തന മണ്ഡലം എവിടെ ആയിരുന്നാലും ഒരു യഥാർത്ഥ മനുഷ്യ സ്നേഹിയുടെ നന്മകൾ ഇടമുറിയാതെ പെയ്തു കൊണ്ടിരിക്കും. അത് കുട്ടമ്പുഴയിലാണെലും , ഉത്തരേന്ത്യയിൽ ആണേലും അങ്ങനെ തന്നെ.
കൊടും തണുപ്പിലും കോവിഡ് ഭീതികൾക്കും ഇടയിലും തലസ്ഥാന നഗരിയിലെ കർഷക സമരത്തിന് പിന്തുണയുമായി ഓടിയെത്തിയ കുട്ടമ്പുഴക്കാരൻ കാക്കനാട്ട് ആൽബിൻ ആൻ്റണിയെ തേടി ഒന്നല്ല ശ്രദ്ധേയമായ 3 സംസ്ഥാന തല അംഗീകാരങ്ങൾ എത്തിയിരിക്കുന്നു. ഭീതി ജനകമായ കോവിഡ് ദിനങ്ങളിൽ ധൈര്യപൂർവ്വം പൊതു ജന സേവനങ്ങൾ നടത്തിയതിനുള്ള അംഗീകാരങ്ങൾ. ഉത്തരാൻജ്ഞൽ യൂണിവേഴ്സിറ്റിയുടെ കൊറോണ വാരിയർ ഓണർ , പഞ്ചാബ് സർക്കാരിൻ്റെ മിഷൻ ഫാത്തെ വാരിയർ ഓണർ, നാഷണൽ ഹുമൻ റിസോഴ്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ രാഷ്ട്ര സേവനപരമായ നന്മ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം എന്നിവയാണ് കുട്ടമ്പുഴക്കാരനെ തേടിയെത്തിയിരിക്കുന്നത്.