കുട്ടമ്പുഴ : മാമലക്കണ്ടം ഇളംബ്ലാശേരിയിൽ കാട്ടാന ആദ്യവാസി സ്ത്രീയെ ആക്രമിച്ചു. വിറക് ശേഖരിക്കാൻ പോയ പുളിയക്കൽ അമ്മിണി കേശവൻ( 55)യെ അഞ്ചുകുടി പാലത്തിൽ വെച്ച് ഇന്ന് രാവിലെയാണ് ആക്രമിക്കുന്നത്. മാമലക്കണ്ടം ഇളംബ്ലാശ്ശേരി കുടിയിൽ നിന്നും വിറക് ശേഖരിക്കാൻ പോയതായിരുന്നു അമ്മിണിയും മകൾ അമ്പിളിയും. ആന ആക്രമിക്കാൻ വരുന്നത് കണ്ട ഇരുവരും ഓടി രക്ഷപെടുന്നതിനിടയിൽ ആനയുടെ തൊഴിയേറ്റ് അമ്മിണി ഈറ്റ കാട്ടിനുള്ളിൽ വീണു.
ഈ സമയം മകൾ ഓടി രക്ഷപ്പെട്ട് നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ ഗുരുതരമായി പരുക്കേറ്റ അമ്മിണിയെ അഞ്ചുകുടിയിൽ നിന്നും ചുമന്ന് ഇളംബ്ലാശ്ശേരിയിൽ എത്തിക്കുകയും, വനം വകുപ്പിന്റെ സഹായത്തോടെ കോതമംഗലത്ത് എത്തിക്കുകയുമായിരുന്നു.
നടുവിനും, വാരിയെല്ലിനും,തോളെല്ലിനും പരിക്കേറ്റ അമ്മിണിയെ കുട്ടമ്പുഴയിൽ നിന്നും പഞ്ചായത്ത് മെമ്പർ മാരായ ജോഷി പൊട്ടയ്ക്കൽ, ശ്രീജ ബിജു എന്നിവരുടെ നേത്രത്വത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ പരിക്ക് ഗുരുതരമായതിനാൽ താലൂക്കാശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join..👇🏻