ഇടമലയാർ : കാട്ടാനകൾ ആദിവാസികളുടെ കൃഷികൾ നശീപ്പിച്ചു. എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻച്ചോട് ആദിവാസി കോളനിയിൽ 150-ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. പൊന്നുപുള്ള മൊയ്ലി, വളഞ്ചൻമോഹൻ , സരോജനി സുരേന്ദ്രൻ , സുബ്രമണ്ണിൻ ശാന്താ , ശകുന്തള ശങ്കരൻ, ഇവരുടെ വാഴ, കുവ , തെങ്ങ്, കൗങ്. എന്നി കാർഷിക വിളകളാണ് കഴിഞ്ഞ രാത്രിയിൽ വ്യപാകമായി കാട്ടാന നശീപ്പിച്ചത്. 1940 ൽ കുടിയേറിയ നിരവധി ആദിവാസികളാണ് ഇവിടെ താമസിക്കുന്നത്.
ഫെൻസിങ് നിലവുലുണ്ടെങ്കിലും ഇവിട പ്രവർത്തനമല്ല എന്ന് ഇവർ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ ഇവിടെ പേടിച്ചാണ് ഇവിടെ ഇവരുടെ ജീവിതം . പൊങ്ങിൻ ചൂട് പ്രദേശത്ത് നിന്നും ഇടമലയാറിർ എത്തിച്ചേരാൻ ദുർഘടമായ കാട്ടുപാത താണ്ടി വേണം. വന്യ ജീവികൾ ധാരാളമുള്ളിവിടം അപകടം നിറഞ്ഞതാണ്. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ് കോളനിയിൽ.