Connect with us

Hi, what are you looking for?

NEWS

മഴ കനത്തു, പതിവ് തെറ്റിക്കാതെ മുൻ വർഷങ്ങളിലെപ്പോലെ തന്നെ കോതമംഗലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി.

കോതമംഗലം: ശക്തമായ മഴയെത്തുടർന്ന് കോതമംഗലത്ത് വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. കോതമംഗലം ടൗണിൽ തങ്കളം റോട്ടറി ഭവൻ, സമീപത്തെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവ വെള്ളത്തിൽ മുങ്ങി. A M റോഡിൽ തങ്കളം ഭാഗത്ത് വെള്ളം കയറിയതിനാൽ വാഹനങ്ങൾ മറ്റൊരു വഴിയിലൂടെയാണ് കടന്നു പോകുന്നത്. തങ്കളം – കാക്കനാട് നാലുവരിപ്പാതയുടെ നിർമാണമാരംഭിച്ചപ്പോൾ മുതൽ ഈ മേഖല വെള്ളപ്പൊക്ക കെടുതിയുടെ ഭീഷണി നേരിടുകയാണ്.

മണികണ്ഠൻചാൽ പാലവും കുടമുണ്ടപ്പാലവും വെള്ളത്തിനടിയിലായി. ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. വെള്ളം കയറി കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്. തൃക്കാരിയൂരിലും പതിവ് തെറ്റിക്കാതെ വെള്ളം കയറി.

You May Also Like

NEWS

കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസിനെ വീടിനുള്ളില്‍ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ സംഭവം നടന്ന് നാല്‍പ്പത് ദിവസം പിന്നിട്ടിട്ടും കേസ് തെളിയിക്കാനായില്ല. പ്രതിയെ കണ്ടെത്താനായില്ലെന്നതിനു പുറമേ പ്രതിയിലേക്കുള്ള സൂചന പോലും കണ്ടെത്താനായിട്ടില്ല. ഡിവൈഎസ്പിമാരുടെ...

NEWS

കോതമംഗലം : കിണർ വൃത്തിയാക്കാനിറങ്ങിയ ഗ്യഹനാഥൻ മുങ്ങി മരിച്ചു. രക്ഷാപ്രവർത്തിന് ഇറങ്ങി, അവശനിലയിയ നാട്ടുകാരനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു.വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെടുന്ന കുടമുണ്ടയിലാണ് സംഭവം. കുടമണ്ട പുഞ്ചകുഴി ശശി (58)...

NEWS

കോതമംഗലം:വാഹന യാത്രികര്‍ക്ക് സഹായത്തിനായി ഡിവൈഎഫ്‌ഐ അടിവാട് ഈസ്റ്റ് യൂണിറ്റ് അടിവാട് വെട്ടിത്തറ റോഡില്‍ കോണ്‍വെക്‌സ് മിറര്‍ സ്ഥാപിച്ചു. ഡിവൈഎഫ്‌ഐ കവളങ്ങാട് ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് യൂണിറ്റ്് സെക്രട്ടറി...

NEWS

പെരുമ്പാവൂര്‍: അതിഥി തൊഴിലാളികള്‍ക്കിടയില്‍ പോലീസിന്റെ പരിശോധന. കഞ്ചാവ്, എംഡിഎംഎ, ഹെറോയിന്‍, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെ ലക്ഷങ്ങള്‍ വില വരുന്ന വസ്തുക്കളാണ് പോലീസ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാന്‍ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി...