കോതമംഗലം: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ആവശ്യങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് കോതമംഗലം എം എൽ എ ആൻ്റണി ജോൺ . കെ ജെ യു കോതമംഗലം കമ്മിറ്റി നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം . സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ നിയമസഭാ സാമാജികരെ ആദരിക്കുന്നതിൻ്റെ ഭാഗമായി കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറിയും പ്രസ് ക്ലബ് പ്രസിഡൻ്റുമായ ജോഷി അറയ്ക്കൽ എം എൽ ഐ യെ പൊന്നാട അണിയിച്ച് ആദരിച്ചു.
കെ ജെ യു താലൂക്ക് പ്രസിഡന്റ് ലെത്തീഫ് കുഞ്ചാട്ട് എം എൽ എ ക്ക് യൂണിയൻ്റെ സ്നേഹ ഉപഹാരവും കെ ജെ യു താലൂക്ക് സെക്രട്ടറിയും പ്രസ് ക്ലബ് ട്രഷറാറുമായ ദീപു ശാന്താറാം
നിവേദനവും നൽകി . കെ ജെ യു ഭാരവാഹികളായ പി എ സോമൻ, നിസാർ അലിയാർ , സിജോ ആർട് ലൈൻ എന്നിവർ പ്രസംഗിച്ചു.