കോതമംഗലം: ഇന്ധന വിലവർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ ദേശീയ സമരസമിതി ആഹ്വാനം ചെയ്ത ചക്രസ്ഥംഭന സമരത്തിൽ കോതമംഗലം നഗരം നിശ്ചലമായി. സംയുക്ത സമരസമിതി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി ഗാന്ധിസ്ക്വയറിൽ കേന്ദ്രീകരിച്ചാണ് സമരം നടത്തിയത്. രാവിലെ 11 മണിക്ക് തുടങ്ങി 11.15 വരെ പതിനഞ്ച് മിനിറ്റാണ് വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിച്ചത്. പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം സി.പി.എം.ഏരിയ സെക്രട്ടറി ആർ.അനിൽകുമാർ നിർവ്വഹിച്ചു. എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്.ജോർജ്ജ് അദ്ധ്യക്ഷനായി. കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം കെ.പി. ബാബു മുഖ്യ പ്രസംഗം നടത്തി.
എ.ഐ.ടി.യു.സി സംസ്ഥാന സമിതി അംഗം ഇ.കെ.ശിവൻ, എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ,മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി,കെ .ടി.യു.സി.(എം.) നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സി.ചെറിയാൻ, റോയി.കെ.പോൾ, സീതി മുഹമ്മദ്, കെ.എ.നൗഷാദ് സി.പി.എസ്.ബാലൻ, പി.പി. മൈതീൻഷാ, ജോയി വർഗ്ഗീസ്, അഡ്വ.പോൾ മുണ്ടക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു. ഐ.എൻ.ടി.യു.സി. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.അബു മൊയ്തീൻ സ്വാഗതവും സി.ഐ.ടി.യു. താലൂക്ക് സെക്രട്ടറി കെ.എ. ജോയി നന്ദിയും പറഞ്ഞു.