കോതമംഗലം: കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്തെ വാളാടിതണ്ട് കോളനിയിൽ 53 വീടുകൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കിറ്റുകൾ നൽകിയത്. കോതമംഗലം രൂപത വികാരി ജനറാൾ മാരായ മോൺ. ചെറിയാൻ കാഞ്ഞിരകൊമ്പിൽ മോൺ. ഫ്രാൻസിസ് കീരംപാറ എന്നിവർ വിതരണം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ കെ. വി. തോമസ് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റവ.ഡോ. തോമസ് പറയിടം എന്നിവർ പ്രസംഗിച്ചു. കോതമംഗലം സമരിറ്റൻസ് ടീം അംഗങ്ങൾ നേതൃത്വം നൽകി.
