കോതമംഗലം: കല നഗറിൽ റിട്ടയേർഡ് എസ്.ഐ.കുര്യാക്കോസിന്റെ മകൻ പാട്ടുപാറയിൽ വീട്ടിൽ ബിനു കുര്യാക്കോസ്(47) അന്തരിച്ചു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് മരണം സംഭവിക്കുന്നത്.
ICICI ബാങ്കിന്റെ എറണാകുളത്തെ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുകയായിരുന്നു മരണപ്പെട്ട ബിനു. ഭാര്യ ദീപ, മക്കൾ: അൽബിൻ / അൻഡ്രിയ, സഹോദരൻ ബിജു കുര്യാക്കോസ്(അയർലന്റ് ), സഹോദരി ബിന്ദു നെല്ലിമറ്റം മില്ലുംപടി സ്വദേശി. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇന്ന് കോതമംഗലം മാർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയിൽ.

























































