കവളങ്ങാട്: ഊന്നുകല്‍ സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7,57,550 രൂപ കൈമാറി. ബാങ്ക് പ്രസിഡന്റ് എംഎസ് പൗലോസ് ആന്റണി ജോണ്‍ എംഎല്‍എക്ക് തുകയുടെ ചെക്ക് കൈമാറി. സര്‍ക്കാരിന്റെ കോവിഡ് വാക്‌സിന്‍ ചലഞ്ചിന്റെ ഭാഗമായി ബാങ്കിന്റെ വിഹിതവും ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനവും ചേര്‍ത്ത് സ്വരൂപിച്ചതാണ് തുക. ചടങ്ങില്‍ കോതമംഗലം മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ കെഎ നൗഷാദ്, ജോയി പോള്‍, സജീവ് ഗോപാലന്‍, സെക്രട്ടറി കെ കെ ബിനോയി എന്നിവര്‍ പങ്കെടുത്തു.
