കുട്ടമ്പുഴ: കോവിഡ് കാലത്ത് മരപ്പണിക്കാരൻ വലിച്ചെറിഞ്ഞവയിൽ തീർത്തത് നൂറോളം കൗതുക കാഴ്ചകൾ. കൂവപ്പാറ സ്വദേശി രമേഷാണ് ,ഈർക്കിലി, ചകിരി, കാർഡ് ബോർഡ് എന്നിവയിൽ മനോഹരങ്ങളായ ശില്പങ്ങൾ തീർത്തത്. പരിശീലനമില്ലാതെയും, അടിസ്ഥാന വിദ്യാഭ്യാസത്തിലുമാണ് രമേഷ് അതിശയപ്പെടുത്തുന്ന ശില്പങ്ങൾ തീർക്കുന്നത്. വെളിക്കോൽ, കിണ്ടി, തബല, കുരങ്ങ്, ഏറുമാടം,, കൊറ്റി, ഊഞ്ഞാൽ എന്നിവ പ്രധാനപ്പെട്ട നിർമ്മാണമാണ്. തടിപ്പണിക്കാരനായ രമേഷ് ഹൃദ്‌രോഗി കൂടിയാണ്. സഹപാഠിയായ ജിബിനെ സഹായത്തിന് കൂട്ടിയിരിക്കുകയണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ അന്തരീഷത്തിലാണ് ഈ കലാകാരന്റെ ചിത്രപ്പണികൾ.
ഭാര്യ സിജിയോടൊത്ത് വാടയ്ക്ക് കഴിയുന്ന തനിക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭിച്ചാൽ ഉള്ളലടക്കി വച്ചിട്ടുള്ള ഒട്ടേറെ പുതിയ ശില്പങ്ങൾ കാഴ്ചവട്ടത്തെത്തിക്കാമെന്ന് ഈ കലാകാരൻ പറയുന്നു. ഉണ്ടാക്കിയ വിറ്റഴിക്കാനും മാർഗ്ഗമില്ല. പഞ്ചായത്ത് സഹായിച്ചാൽ ശില്പങ്ങൾക്ക് മാർക്കറ്റ് ഉണ്ടാക്കാം. രമേഷിന്റെ താമസയിടത്തിനടുത്താണ് മെഷ്യൻ വാളുപയോഗിച്ച് വെളളം അടിക്കുന്ന യന്ത്രം ഉൾപ്പെടെ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയ ഷിബിന്റെ വീടും. ഇത്തരം പ്രാദേശിക പ്രതിഭകളെ പ്രോൽസാഹിപ്പിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണം.