കോതമംഗലം : ഇടവക ദേവാലയമായ കോതമംഗലം സെന്റ്.ജോർജ് കത്തീഡ്രലിൽ എത്തി ഈശോ അച്ചന്റെ കല്ലറയിലും, മാർതോമ ചെറിയ പള്ളിയിലും, മാർത്തമറിയം വലിയ പള്ളിയിലും, ചേലാട് തെക്കേ കുരിശിലും , പ്രാർത്ഥന നടത്തിയ ശേഷം LDF നേതാക്കൾക്കും , പ്രവർത്തകർക്കും ഒപ്പമെത്തി റിട്ടേണിങ്ങ് ഓഫീസർ കോതമംഗലം DFO മുമ്പാകെ നോമിനേഷൻ നല്കി.ഡി.എഫ്.ആഫീസ് (ടി.എം.മീതിയൻ സ്മാരക മന്ദിരം ) പരിസരത്ത് നിന്ന് നൂറ് കണക്കിന് പ്രവർത്തകരുടെയും എൽ.ഡി.എഫ് നേതാക്കളും സ്ഥാനാർത്ഥിയെ അനുഗമിച്ചു. മാർക്കറ്റ്, മുനിസിപ്പൽ ബസ് സ്റ്റാന്റ്, ഓട്ടോസ്റ്റാന്റ് എന്നിവിടങ്ങളിൽ നിന്നവരോട് നോമിനേഷൻ നൽകുന്ന വിവരം അന്റണി ജോൺ പറഞ്ഞ് കൊണ്ടാണ് ഡി.എഫ്.ഒ.ഓഫിസിലെത്തിയത്.
എൽ.ഡി.എഫ് നേതാക്കളായ ആർ.അനിൽകുമാർ, ഇ.കെ.ശിവൻ, പി എൻ.ബാലകൃഷ്ണൻ, എസ്.സതീഷ്, ഷാജി മുഹമ്മദ്, എ.ആർ.വിനയൻ, എം.കെ.രാമചന്ദ്രൻ ,എൻ.സി.ചെറിയാൻ, മനോജ് ഗോപി ,ബാബു പോൾ, ഷാജി പീച്ചക്കര, ടി.പി.തമ്പാൻ, ബേബി പൗലോസ്, മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി, വൈസ് ചെയർപേഴ്സൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ദാനി, റഷീദ സലിം തുടങ്ങിയ എൽ.ഡി.എഫ്. ജനപ്രതിനിധികളും സ്ഥാനാർത്ഥിയെ അനുഗമിച്ചു.
ആൻ്റണി ജോണിന് തെരെഞെടുപ്പിൽ കെട്ടി വയ്ക്കാനുള്ള തുക കെ.സ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ സി.ഐ ടി. യു മൂവാറ്റുപുഴ ഡിവിഷൻ കമ്മറ്റി പ്രിസിഡൻറ് കെ.പി. ബിനോയി നൽകി . അസോസിയേഷൻ നേതാക്കളായ സൈബി, എൽദോസ്, സലിം തുടങ്ങിയവർ പങ്കെടുത്തു.