കവളങ്ങാട് : കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഊന്നുകൽ തടിക്കുളം ബിനീഷ് കതിർവേലിയുടെ വീടിന് സമീപത്തുള്ള പുളിമരത്തിൽ കയറികിടക്കുന്ന രീതിയിൽ പാമ്പിനെ പരിസരവാസികൾ കാണുന്നത്. നാട്ടുകാർ വനംവകുപ്പിൽ വിവരം അറിയിക്കുകയും തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പാമ്പ് പിടുത്ത വിദഗ്ധനും സ്ഥലത്തെത്തുകയായിരുന്നു. 12 അടിയോളം നീളം വരുന്ന ആൺ വർഗ്ഗത്തിൽ പെട്ട ആക്രമ സ്വഭാവം പ്രകടിപ്പിച്ച രാജവെമ്പാലയെ പാമ്പ് പിടുത്തക്കാരനായ വര്ഗീസ് നീണ്ട നേരം നടത്തിയ പരിശ്രമത്തിനൊടുവിലാണ് പിടികൂടുവാൻ സാധിച്ചത്. കോതമംഗലം റേഞ്ചിലെ തടിക്കുളം സെക്ഷനിലെ ബീറ്റ് ഫോറെസ്റ് ഓഫീസർമാരായ ഡി.ഷിബു,നൂർഹസ്സൻ ഫോറെസ്റ് വാച്ചർമാരായ ജിജോ,അനിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൂറ്റൻ രാജവെമ്പാലയെ പിടികൂടിയത്.