കുട്ടമ്പുഴ : യാത്രക്ലേശം രൂക്ഷമായ പിണവൂർക്കുടി ആദിവാസി കോളനിയിലേക്കുളള ഏക കെ.എസ്.ആർ.ടി.സി ബസ് സർവീസ് പാതിവഴിയിൽ ട്രിപ്പ് മുടക്കുന്നത് പതിവാകുന്നു. ഉച്ച കഴിഞ്ഞ് 2.50ന് കോതമംഗലം ബസ് സ്റ്റാൻഡിൽ നിന്നു പുറപ്പെടുന്ന കെ. എസ്.ആർ.ടി.സി ബസാണ് ഉരുളൻത്തണ്ണി കവലയിൽ നിന്നും പിണവൂർക്കുടിയ്ക്ക് പോകാതെ സർവീസ് അവസാനിപ്പിച്ച് കോതമംഗലത്തേക്ക് തിരിച്ചു പോകുന്നത്. നിരവതി യാത്രക്കാരാണ് തന്മൂലം ദുരിതം അനുഭവിക്കുന്നത്. പാവപ്പെട്ട പ്രദേശവാസികളും ആദിവാസികളും വളരെ കഷ്ട്ടപ്പെട്ടാണ് ഉരുളൻത്തണ്ണിയിൽ നിന്നു പിണവൂർക്കുടി കാട്ടിലൂടെ നടന്നു പോകേണ്ട ദുരവസ്ഥയാണ് ഇപ്പോൾ ഉണ്ടാകുന്നത്. അധികാരികൾ ഇടപെട്ട് പാവപ്പെട്ട നാട്ടുകാർക്ക് വേണ്ടി പിണവൂർക്കുടിവരെ ബസ് ഓടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
