കോതമംഗലം :ബ്ലോക്ക് പഞ്ചായത്ത് 2020-21 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ഇടവിളകൃഷി നടീൽ വസ്തുക്കളുടെ വിതരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. എ. എം. ബഷീർ ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിക്കു കീഴിലാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്തു പഞ്ചായത്തുകളിലുമായി സ്വയം സഹായ സംഘങ്ങൾക്ക് ഇടവിള പദ്ധതി നടപ്പിലാക്കുന്നത്. ചേന, ചേമ്പ് , നനകിഴങ്ങ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ തുടങ്ങി 500 രൂപയുടെ നടീൽ വസ്തുക്കളാണ് വിതരണം ചെയ്യുന്നത്. അപേക്ഷ നൽകിയവർക്ക് അതാതു കൃഷിഭവനുകളിൽ നിന്ന് കിറ്റുകൾ ലഭിക്കുന്നതാണ്.
ചടങ്ങിൽ വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര അദ്ധ്യക്ഷനായി.
കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി.പി സിന്ധു പദ്ധതി വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോറമ്പേൽ, മെമ്പർമാരായ ടി.കെ കുഞ്ഞുമോൻ, ആഷജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രവീൺ വാസു, വിവിധ പഞ്ചായത്തുകളിലെ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.